തിരുവനന്തപുരം: ചലച്ചിത്രമേളയിലെ ഡെലിഗേറ്റുകളുടെ എണ്ണം കുറച്ചിട്ടും തീയറ്ററുകളുടെ എണ്ണം കൂട്ടിയിട്ടും കയ്യാങ്കളിയും വഴക്കും അവസാനിക്കുന്നില്ല. അത് ഒത്തുതീർപ്പാക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു. നല്ല സിനിമയെന്നറിഞ്ഞു റിസർവേഷൻ ഇല്ലാത്ത സീറ്റുകളിൽ ഇടം പിടിക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കുന്നവരെ നിരാശപ്പെടുത്തി ആ സീറ്റുകളിൽ ചുമ്മവന്നു അതിഥികൾ കയ്യടക്കുമ്പോൾ അവിടെ മറ്റെന്താണ് പിന്നെ നടക്കുക.
ഷോ തുടങ്ങുന്നതിനു നിമിഷങ്ങൾ ക്ക് മുൻപേ ആകും മുകളിൽ നിന്ന് ഗുസ്റ്റുകൾക്ക് വേണ്ടി സീറ്റ് ഒഴിച്ചിടണമെന്ന് നിർദേശം വരുന്നത്. അത് പാലിക്കേണ്ടിവരുമ്പോൾ ഞങ്ങൾ ആകെ കുഴയും. പുറത്തെ വേഗത്തിന്റെ വലിയ നിര അകത്തെ സീറ്റുകളിൽ പലതും അവർക്ക് നഷ്ടപ്പെടുത്തുക അത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ്. പക്ഷെ, ഉത്തരവ് പാലിക്കേണ്ടി വരുന്നു. എന്ന് വോളന്റീയർമാർ പറയുന്നു. രാഷ്‌ടീയ നേതാവോ ഉദ്യാഗസ്ഥരോ നടനോ നടിയോ ഇവരെഎല്ലാം ചുറ്റിപ്പറ്റി വരുന്നവർക്കെല്ലാം സീറ്റ് നൽകണം. വിളിച്ചു പറയുന്നവരോട് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാലും അത് നിങ്ങൾ അവിടെ എന്ത് ചെയ്തിട്ടായാലും അത് ശരിയാക്കണമെന്നാണ്
പറയുന്നതെന്നും അവർ പറഞ്ഞു.
ശ്രീ പത്മനാഭ തീയറ്ററിൽ ബോഡി ആൻഡ് സോൾ പ്രദര്ശിച്ചപ്പോൾ ഗസ്റ്റുകൾ സീറ്റുകൾ കൈയ്യടക്കിയെന്ന ഡെലിഗേറ്റുകളുടെ പരാതിയിൽ പൊലീസിന് ഇടപെടേണ്ടിവന്നിരുന്നു. ഡെലിഗേറ്റുകളുടെ എണ്ണം കുറച്ചത് പിൻവാതിലിലൂടെ അതിഥികളെ സിനിമ കാണിക്കാനാണോ എന്ന് ഡെലിഗേറ്റുകളുടെ ഇടയിൽ സംസാരമുണ്ട്.