മിഥുന്‍, നൈല ഉഷ
തിരുവനന്തപുരം : ക്രിയേറ്റീവ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയും ടൈം ആന്റ് ഫൈവും സംയുക്ത മായി മലയാള റേഡിയോ ചാനലുകള്‍ക്ക് നല്‍കുന്ന പ്രഥമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച ആര്‍. ജെ (പുരുഷന്‍): ജോസഫ് അന്നക്കുടി ജോസ്, റേഡിയോ മിര്‍ച്ചി,കൊച്ചി ).മികച്ച ആര്‍. ജെ (സ്ത്രീ):നീന, റേഡിയോ മാംഗോ,കൊച്ചി). മികച്ച ജനകീയ ആര്‍. ജെ( പുരുഷന്‍): ആര്‍. ജെ.മൈക്ക്, റെഡ് എഫ്. എം,കൊച്ചി.മികച്ച ജനകീയ ആര്‍. ജെ. (സ്ത്രീ): അഞ്ജലി , റെഡ് എഫ്. എം, തിരുവനന്തപുരം. മികച്ച സ്റ്റാര്‍ ആര്‍. ജെ(പുരുഷന്‍ ): മിഥുന്‍,ഹിറ്റ് എഫ്. എം.967, ദുബായ്. മികച്ച സ്റ്റാര്‍ ആര്‍. ജെ (സ്ത്രീ):നൈല ഉഷ (ഹിറ്റ് എഫ്. എം 967, ദുബായ് )
മികച്ച എഫ്. എം. റേഡിയോ : റേഡിയോ മാംഗോ.മികച്ച ജനകീയ എഫ്.എം റേഡിയോ : ക്ലബ് എഫ്. എം, കേരള. മികച്ച ഇന്റര്‍നാഷണല്‍ എഫ്. എം. റേഡിയോ:ഹിറ്റ് എഫ്. എം, ദുബായ്. ജനകീയ ഇന്റര്‍നാഷണല്‍ എഫ്. എം. റേഡിയോ : റേഡിയോ സുനോ, ഖത്തര്‍. സാമൂഹ്യ പ്രതിബദ്ധതയുള്ള ആര്‍. ജെ:ഫിറോസ്ഖാന്‍, ബിഗ് എഫ്. എം. തിരുവനന്തപുരം. മികച്ച എന്റര്‍ടെയ്ന്‍മെന്റ് പരിപാടി :ആര്‍. ജെ. മുസാഫിര്‍, ഒരു കഥ സൊള്ളുട്ടുമ, റെഡ് എഫ്. എം, കണ്ണൂര്‍. സോഷ്യല്‍ മീഡിയ സ്റ്റാര്‍ (പുരുഷന്‍): ആര്‍.ജെ.മാഹീന്‍ മച്ചാന്‍,ക്ലബ് എഫ്. എം, തിരുവനന്തപുരം.
സോഷ്യല്‍ മീഡിയ സ്റ്റാര്‍(സ്ത്രീ): ലക്ഷ്മി നക്ഷത്ര, റെഡ് എഫ്. എം, തൃശൂര്‍. മികച്ച പുരുഷ ശബ്ദം :ആര്‍. ജെ. ശെല്‍വിന്‍, ക്ലബ് എഫ്. എം, ആലപ്പുഴ. മികച്ച സ്ത്രീ ശബ്ദം :ആര്‍ ജെ. വിജിത,ക്ലബ് എഫ്. എം, കോഴിക്കോട്. നവാഗത പ്രതിഭ ആര്‍. ജെ. അനന്ദു, ക്ലബ് എഫ്. എം. മികച്ച പരിപാടി:ദ ബിഗ് ബ്രേക്ഫാസ്റ്റ്, ബിഗ് എഫ്. എം,കേരള. ജനകീയ പരിപാടി : ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍ (റെഡ് എഫ്. എം, കേരള ).മികച്ച വാര്‍ത്താ അവതാരക :ആര്‍.ജെ. നിസ, റേഡിയോ സുനോ,ഖത്തര്‍.നാളത്തെ താരം : ആര്‍.ജെ. മാളു, റേഡിയോ സുനോ,ഖത്തര്‍
മികച്ച കുട്ടികളുടെ പരിപാടി : ആര്‍. ജെ.പാര്‍വതി,കുട്ടി മലയാളം, 98.6. എഫ്. എം. മലയാളം, ഖത്തര്‍. മികച്ച പ്രചോദാത്മക പരിപാടി : ജുവി ജോണ്‍, മൈന്‍ഡ് മാറ്റേഴ്‌സ്, ഗ്രാമ ഫോണ്‍ എഫ്. എം,യു.എസ്.എ. മികച്ച റേഡിയോ സ്റ്റേഷന്‍ :ക്ലബ് എഫ്. എം, കൊച്ചി, ആര്‍. ജെ. റാഫി. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് : ആര്‍.ജെ. ആമി, ക്ലബ് എഫ്. എം, തിരുവനന്തപുരം.വിവിധ ഭാഷകളിലെ മികവ് :ആര്‍.ജെ.സാറ , റേഡിയോ ഗില്ലി, ദുബായ്.
മെമൊന്റോയും 5555 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ക്രിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്ര ബാബുവും സി. ഇ. ഒ ലതാകുമാരിയും അറിയിച്ചു. ലോക റേഡിയോ ദിനത്തോടനുബന്ധിച്ചായായിരുന്നു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. കലാ, സാഹിത്യ രംഗത്തെ പ്രമുഖര്‍ ചേര്‍ന്നുള്ള ക്രിയേറ്റീവ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.