മദ്യ വിരുദ്ധ മുന്നണിയുടെ സെക്രട്ടേറിയേറ്റ് നടയിലെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തശേഷം ബസേലിയസ് മാർ ക്ലിമ്മിസ് കത്തോലിക്കാ ബാവ സത്യാഗ്രഹത്തിൽ പങ്കെടുക്കുന്ന ഗാന്ധി വേഷധാരിയോട് സൗഹൃദം പങ്കിടുന്നു. അദ്ദേഹം പോയികഴിഞ്ഞാണ് കെ എസ യൂ മാർച്ച കടന്നു വന്നതും തുടർന്ന് പോലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായതും. മറ്റു നാലിലധികം മാർച്ചും ധർണയും അടിപിടിയും കാരണം സ്റ്റാച്യു വഴിയുള്ള ഗതാഗതം മണിക്കൂറുകൾ സ്തംഭിച്ചു. കുട്ടികളും.സ്ത്രീകളും,പുരുഷന്മാരും ഭീതിയിൽ സമീപത്തുള്ള കടകളിൽ അഭയം പ്രാപിച്ചു. കൂട്ടത്തോടെ ആൾക്കാർ ഓടിക്കയറുമെന്ന ഭീതിയിൽ കടകൾക്ക് ഷട്ടറിട്ട കടഉടമകൾ അവരുടെ സംരക്ഷണം ഉറപ്പു വരുത്തിയത് വേറെ കാര്യം. ആർക്കായാലും വോട്ടു ചെയ്ത ജനങ്ങൾ എന്നും പെരുവഴിയിൽ തന്നെ.