ക്രോസ്റോഡ് സ്ത്രീപക്ഷ സിനിമയിലെ ഒരു സിനിമയായ കോടേഷ്യനിലെ നായിക കാഞ്ചന കലാഭവനിലെ സ്വിച്ചോൺ ചടങ്ങിനുശേഷം മടങ്ങുന്നു. 89 കാരിയായ കാഞ്ചന ബിജുമേനോൻ നായകനായ ഓല പീപ്പിയിൽ മുത്തശ്ശിയുടെ വേഷം അവിസ്മരണീയമാക്കിയതിനു ശേഷമാണ് പ്രദീപ് നായർ സംവിധാനം ചെയ്യുന്ന കോടേഷ്യനിൽ നായികയാകുന്നത്. മികച്ച തീയറ്റർ കലാകാരിയായ നായിക മുത്തശ്ശി 1965 ൽ ഇണപ്രാവുകൾ എന്ന ചിത്രത്തിൽ ശാരദയുടെ അനുജത്തിയായി അഭിനയിച്ചിട്ടുണ്ട്.