കലാഭവൻ മണിയുടെ ഒന്നാം സ്മരണ ദിനത്തിൽ ഗാനാഞ്ജലിയായി നാടൻ പാട്ട് അവതരിപ്പിക്കും മുമ്പ് നാടൻ രീതിയായ കുരുത്തോല വിളക്കിൽ ശ്രീകുമാരൻ തമ്പി , ജഗദിഷ് , വി.മുരളിധരൻ എന്നിവർ ചേർന്ന് തിരി തെളിക്കുന്നു. പാട്ടിനു മുമ്പ് ശ്രീകുമാരൻ തമ്പി, വി മധുസൂദനൻ നായർ, ജഗദിഷ്, ദിനേശ് പണിക്കർ തുടങ്ങിയവർ മിഴിനീർ മണിയെന്ന പേരിട്ട ചടങ്ങിൽ അനുസ്മരണ ഭാഷണം നടത്തി. സർഗഭാരതിയും നെഹ്റു യുവ കേന്ദ്രയും സംയുക്തമായാണ് ഗാന്ധിപാർക്കിൽ പരിപാടി സംഘടിപ്പിച്ചത്.