TALKS02/05/2018

തൊണ്ടിമുതൽ മലയാള സിനിമയ്ക്ക് നാഴികക്കല്ല്: സജീവ് പാഴൂർ

SUNIL KUMAR
സജീവ് പാഴൂർ 
സജീവ് പാഴൂരിന് പാഴായിപ്പോയ സംവിധാന മോഹം നന്നായിപോയെന്നു കരുതുന്നവരാണിന്ന് സിനിമ പ്രേമികൾ. അന്നങ്ങനെ നടന്നതുകൊണ്ടല്ലേ തൊണ്ടിമുതൽ ഉണ്ടായതും അതുവഴി സജീവ് പാഴൂരിന്  തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതും.  ഇനിയിപ്പോൾ സംവിധായകനാകാൻ  ശ്രമിച്ചാൽ സജീവിന് പഴയ പാടൊന്നുമുണ്ടാകില്ല. എളുപ്പം കാര്യം നടക്കാം. ആ അവസരത്തിൽ എഴുത്തിൽ തുടരുമോ അതോ ഉടനെങ്ങാനും സംവിധാനം ചെയ്യാൻ പദ്ധതിയുണ്ടോന്ന് അറിയണ്ടേ? അതും മറ്റു കാര്യങ്ങളും സജീവ് പാഴൂർ അയ്യോ!യോട് പങ്കുവയ്ക്കുന്നു.
ദേശീയ സംസ്ഥാന അവാര്‍ഡുകൾ നേടിയ തിരക്കഥാകൃത്ത് എന്ന നിലയിൽ സംവിധായകനാകാൻ എളുപ്പം സാധിക്കും. അങ്ങനെയെങ്കില്‍ താങ്കളിനി തിരക്കഥ രചനയില്‍ ശ്രദ്ധയൂന്നുമോ അതോ സംവിധാനം ചെയ്യാനായി ശ്രമിക്കുമോ?
തിരക്കഥ രചനയിൽ  ശ്രദ്ധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രസകരമായ കുറച്ച് കഥകള്‍ പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. അങ്ങനെ പറയാൻ പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. ആ വിശ്വാസം ഉള്ളതുകൊണ്ട് അതിനു വേണ്ടിയിട്ടുള്ള ശ്രമത്തിലാണ്. പെട്ടെന്ന് തീർക്കേണ്ട കുറച്ച് പ്രോജക്ടുകള്‍ ഞാന്‍ ഏറ്റിട്ടുണ്ട്.  അതിന്റെ എഴുത്തും കാര്യങ്ങളുമൊക്കെ നടക്കുകയാണ്. സംവിധാനം എന്നുള്ള പരിപാടി ഇപ്പോള്‍ ആലോചനയില്‍ ഇല്ല. പിന്നെ, എനിക്കതിന്റെ ഒരു രസമുണ്ട്. ആ രസച്ചരട് പൊട്ടാതെ എഴുതി കുറേക്കൂടി മുമ്പോട്ട് പോകാൻ കഴിയുമെന്നാണ് വിശ്വാസം.
ഉണ്ടാകും?
ഉണ്ടാകും. കുറച്ചുകൂടെ കഴിയുമ്പോള്‍ കുറച്ചുംകൂടി സുരക്ഷിതമായ സ്ഥലത്ത് വരുന്ന  സമയത്ത് ഒരു തമിഴ് സിനിമ ചെയ്താല്‍ കൊള്ളാമെന്ന.ഒരാഗ്രഹമുണ്ട്. സംവിധാന ചെയ്യേണ്ട ഒരു സാഹചര്യം വന്നാല്‍ ആദ്യം  തമിഴ് പടം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാനാണു സാധ്യത.
ഒരു തിരക്കഥ പേപ്പറില്‍ എഴുതിയതുകൊണ്ടായില്ല, അത് ദൃശ്യാത്മകമാകുമ്പോഴാണ്  അവാര്‍ഡ് കിട്ടുന്നതും  പ്രേക്ഷകര്‍ കണ്ട് കൈയ്യടിക്കുന്നതും. സിനിമ ഹിറ്റാകുന്നതും. അവയെല്ലാം സാധ്യമാക്കിയ  തൊണ്ടിമുതലും ദൃക്‌സാക്ഷിയും സംവിധാനം ചെയ്ത ദിലീഷ് പോത്താനല്ലേ മികച്ച സംവിധായകനുള്ള  ദേശീയ അംഗീകാരം കിട്ടേണ്ടത്?.
സിനിമ പരിഗണിക്കപ്പെട്ട സാഹചര്യത്തില്‍ ദിലീഷ് പോത്തന് കിട്ടുമെന്ന ഉറച്ച വിശ്വാസമമെനിക്കുണ്ടായിരുന്നു. കിട്ടിയത് മോശമായിരുന്നു എന്നല്ല പറയുന്നത്. അങ്ങനെ ഒരിക്കലും പറയാനും കഴിയില്ല. ജയരാജ് സാറിനെക്കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം ഒന്നാന്തരം ഒരു സംവിധായകനാണ്. നമ്മളെ സ്തംഭിപ്പിക്കുന്ന വര്‍ക്കുകളിലൂടെ പലതരം മാജിക്കുകള്‍ കാഴ്ചവയ്ച്ച സംവിധായകനാണ് അദ്ദേഹം. ആ തീരുമാനം ജൂറിയുടേതാണ്. അതിന് ജൂറിക്ക് കൃത്യമായ കാരണം കാണും. എനിക്ക് തോന്നിയിട്ടുള്ളത് വ്യക്തിപരമായ കാരണമാണ്. ഞാന്‍ ഈ പടത്തില്‍ വര്‍ക്ക് ചെയ്തത് കൊണ്ടാകാം.  എന്നെ സംബന്ധിച്ച് പോത്തന്‍ ഇന്ത്യയിലെ മികച്ച ഒരു സംവിധായകനാണ്.  ഞാന്‍ ഉറച്ച് വിശ്വസിച്ചു സംവിധായകന്‍ എന്ന നിലയില്‍ പോത്തന് അവാര്‍ഡ് കിട്ടും എന്ന്.  ആ ഏരിയയില്‍ എനിക്ക് ചെറിയ ഒരു നഷ്ടബോധം തോന്നിയിട്ടുണ്ട്.   ഈ പടത്തിലൂടെ എനിക്ക് കിട്ടുന്നെങ്കിൽപ്പോലും പോത്തന്റെ സൗന്ദര്യശാസ്ത്രപരമായ ഇടപെടലും സമീപനരീതികളും എല്ലാം അതിന് സഹാച്ചിട്ടുണ്ട്. പിന്നെ വേറൊരു കാര്യമുള്ളത് അത്  മികച്ച പ്രാദേശിക ചിത്രമായി വരുന്നുണ്ട് . സംവിധായകന്‍ എന്ന നിലയ്ക്ക് സിനിമയെ ടോട്ടലായിട്ട് കണ്‌സിവ് ചെയ്ത ഒരാളെന്ന നിലയ്ക്ക് തൊണ്ടിമുതലിന് കിട്ടുന്നതെന്തും സംവിധായകനുള്ള താണ്.  വ്യക്തിപരമായി അതിന്റെ ഹോണര്ഷിപ്പ് എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല . എനിക്കത്  ടീം  വര്‍ക്കിന്റെ റിസള്‍ട്ടാണ്. അതിന്റെ ലീഡര്‍ എന്ന് നിലയ്ക്ക് ദിലീഷ് പോത്തനാണ് അർഹൻ . പ്രഖ്യാപന വേളയില്‍ ശേഖേരക്പൂര്‍ വിശദമായി സിനിമയെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ പോത്തന്‍ ഹോണര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. 
ഈ തിരക്കഥയുടെ ത്രഡ് ഉണ്ടാകുന്നത് എങ്ങനെ?
ഇതൊരു വലിയ സംഭവമല്ല. ചെറിയ ത്രഡാണ്. ഞാന്‍ ആദ്യം കണ്‍സിഡര്‍ ചെയ്തത് താലി എന്ന് പറയുന്നത് ഒരു ഇമോഷണല്‍ വാല്യൂ ആയിട്ടാണ്. ആ താലിയുടെ ഇമോഷണലിന്റെ പുറത്താണ് ആദ്യത്തെ ആലോചന തുടങ്ങുന്നത്. പിന്നീട് ആ മാല നഷ്ടപ്പെട്ട ഒരാളുടെ വയറ്റില്‍ എത്തിക്കഴിഞ്ഞാല്‍ ഒരു മണിക്കൂറിനകം അല്ലെങ്കില്‍ ഒരു ദിവസത്തിനകം ആ മാല തിരിച്ചുകിട്ടിയാല്‍ ശരിക്കും മാല ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതിനു കാരണമെന്താ അതൊരു വിസര്‍ജ്യ വസ്തുവായതുകൊണ്ട് ശരീത്തിലണിയാന്‍ താത്പര്യമുണ്ടാകില്ല.   കാരണം താലിയാണ്,  താലിക്ക് ഇമോഷനുണ്ട്, സ്വര്‍ണത്തിന് വിലയുണ്ട്, എന്നിവയുണ്ടെങ്കില്‍പ്പോലും അത് ഉപയോഗിക്കാനുള്ള സാധ്യത കുറവാണെന്നാണ് എന്റെയൊരു കണ്‍ക്ലൂഷന്‍. ആ കണ്‍ക്ലൂഷന്റെ പുറത്ത് നല്ല കോംപ്ലക്‌സിറ്റിയുള്ള കള്ളൻ കൂടി അതില്‍ ഇന്‍വോള്‍വ് ആകുന്നതെങ്കില്‍ പിന്നെ അത് അടുത്ത സ്റ്റെപ്പിലേക്ക് കടക്കും. പിന്നെ ഈ മാല ഇവര്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സങ്കീര്‍ണമായ ഒരു സാമ്പത്തിക സാഹചര്യത്തിലാണ് കുടുംബം നിന്നിരുന്നുതെങ്കില്‍ അത് വീണ്ടും പ്രശ്‌നമാകും. എന്നുവച്ചിട്ടുണ്ടെങ്കില്‍ കഥ ഡെവലപ്പ് ചെയ്യുന്ന സമയത്ത്പ  താലിമാലയില്‍ പരസ്പരം വിശ്വസിക്കുന്ന ഭാര്യയും ഭര്‍ത്താവും, താലിമാല കള്ളന്‍ വിഴുങ്ങിയെന്ന ഉറച്ച് വിശ്വസിക്കുന്ന ഭാര്യ, അവിടുന്ന് മാറുമ്പോഴക്കും ആര്‍ക്കും വിശ്വസിക്കാന്‍ കൊള്ളാത്ത കള്ളന്‍,  വിഴുങ്ങിയത് നീ കണ്ടോ എന്ന്  ചോദിച്ച് ഭര്‍ത്താവ് ഭാര്യയെ അവിശ്വസിക്കുന്ന അവസ്ഥ, പിന്നെ അവര്‍ പൂര്ണമായിട്ടും വിശ്വസിക്കുന്നത് ദൈവത്തിലാണ്. ഇത്തരം ഒരു സംഭവം പോലീസ് സ്റ്റേഷനില്‍ എത്തിക്കഴിഞ്ഞാല്‍ പരസ്പരം വിശ്വാസമില്ലാത്ത പോലീസുകാര്‍, കള്ളനെ അവര്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പോൾ അവരെല്ലാവരും എങ്ങനെയാണ് മുന്‍പോട്ട് പോകുന്നത്.  നാളെ ഈ മാല കിട്ടും എന്നുള്ള വിശ്വാസ്സത്തിലാണ്. ശരിക്കും പറഞ്ഞാല്‍ ഇതിന്റെ കഥ അല്ലെങ്കില്‍ തിരക്കഥ രൂപം വിപുലപ്പെടുത്തുന്ന സമയത്ത് ഞാന്‍ പ്രധാനമായും ആങ്കര്‍ചെയ്ത ഒരു പോയിന്റ് വിശ്വാസമാണ് . 
തിരക്കഥയില്‍ ഒരു മാറ്റവും വരുത്താതെ ചിത്രീകരിച്ച സിനിമയാണോ അതോ പോത്തന്റെ ഇടപെടലുകള്‍ ഉണ്ടായിരുന്നോ?
ഇതിന് ആദി അദ്ധ്യാന്തമുള്ള തിരക്കഥാരൂപമുണ്ട്. ആ തിരക്കഥയെ സമീപിക്കുമ്പോള്‍, ആ തിരക്കഥയില്‍ ദിലീഷ് പോത്തനെപ്പോലുള്ളയാള്‍ വര്‍ക്ക് ചെയ്യുമ്പോള്‍ തന്റെ സിനിമ എന്താണെന്ന് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു.  ആ കാഴ്ചപ്പാടിലുള്ള സിനിമയാണിത്. നമ്മുടെ  ധാരണയാണ് ഒരു സിനിമ രൂപപ്പെടുന്നത് ഒരാള്‍ എഴുതിവയ്ക്കുന്ന അതേപടിയാണെന്ന്. അങ്ങനെയല്ല സിനിമകള്‍ ഉണ്ടാകുന്നത്. അതില്‍ ഡയറക്ടര്‍ മുതല്‍ പ്രൊഡക്ഷന്‍ ബോയി വരെയുള്ള ആളുകളുടെ ഇൻവോൾവ്മെന്റുണ്ട്.  ഒരു ടീം എഫർട്ടിന്റെ പാര്‍ട്ടാണിത്.  അല്ലാതെ ഒരു വറൈറ്റര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമല്ല. 
സിനിമയിലേക്കുള്ള വരവ് എങ്ങനെ?
കോളേജ് കാലത്ത് താന്നെ  ഞാന്‍ സിനിമയെ വളരെ കണ്ടന്റ് ഓറിയെന്റഡ് ആയി സമീപിക്കാന്‍ തുടങ്ങിയിരുന്നു  എഴുതാറുള്ളതുകൊണ്ടും കഥകള്‍ എഴുതിയിട്ടുള്ളതുകൊണ്ടും  സ്വാഭാവികമായി ഹയര്‍ ലെവലില്‍ ഉള്ള ആര്‍ട് ഫോം എന്ന നിലയ്ക്ക്  സിനിമ നമുക്കുണ്ടാക്കുന്ന ഫാന്റസിയുണ്ട്. അതിനു വേണ്ടി  സിനിമ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് ലൈവായി പതിനഞ്ചുവര്ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാഭിവകമായി പലരും ചിന്തിക്കാം. ഒരുദിവസം രാവിലെ ഞാന്‍ തൊണ്ടിമുതലുമായി വന്നിട്ട് ഇങ്ങനെ കടന്നുവന്നതാണെന്ന്. പക്ഷെ, അങ്ങനെയല്ല ഞാനൊരു അസിസ്റ്റന്റ് ഡറക്റ്ററായിരുന്നു.  അസ്സോിയേറ്റ് ഡറക്ടറായിരുന്നു. രണ്ടു സ്‌ക്രിപ്ട് ചെയ്തിട്ടുണ്ട്. വേറെ സ്‌ക്രിപ്റ്റുകള്‍ ചെയ്തു വച്ചിട്ടുണ്ട്. ഈ സിനിമ നടക്കുന്നതിന് നാല് വര്ഷം മുന്‍പ് പൊന്മുട്ടയല്ലാതെ സജീവമായി മറ്റു  സിനിമകളുടെ ചര്‍ച്ചകള്‍ നടത്തുകയും.  അവ  മെറ്റീരിയലൈസ്  ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുയുമായിരുന്നു. അതിനിടയില്‍ അവിചാരിതമായി തൊണ്ടിമുതലില്‍ എത്തപ്പെട്ട ഒരാളാണ്. കൂടുതലും ഞാന്‍ വര്‍ക്ക് ചെയ്തത് പാരലല്‍ ഫിലിം ഇന്‍ഡസ്ട്രയിലാണ്. എന്റെ മെന്റര്‍ ഗുരുസ്ഥാനീയനായ ഷാജി എന്‍ കരുണ്‍ സാറിന്റെ കൂടെയാണ് ഞാന്‍ കൂടുതല്‍ സമയം ചിലവഴിച്ചിട്ടുള്ളത്. സാറിന്റെ കൂടെ വർക്ക്  ചെയ്യുന്ന സമയത്ത് സീരിയസ് ഫിലിം വീവറായിരിക്കണം.  സിനിമയെ ഒരു തമാശ കളിയായിട്ടല്ല സാര്‍ ശീലിപ്പിച്ചത്.  അത് കണ്ടന്റോറിയറ്റ്  ആയിട്ട് ഗ്രൗണ്ട് ഗ്രാവിറ്റിയോടെ മാത്രമേ ചെയ്യാവു . സിനിമയെ സമീപിക്കുമ്പോള്‍ മനസാന്നിധ്യവും പ്രാര്‍ത്ഥനയും വേണം . ഒരര്‍പ്പണ ബോധത്തോ ടെ ചെയ്യേണ്ട ഒന്നാണ് സിനിമ എന്നിങ്ങനെ ബോധ്യപ്പെടുത്തിതന്നത് സാറാണ്. അതല്ലാതെ ഞാന്‍ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും പോയി പഠിച്ചിട്ടില്ല. 
മികച്ച ഒരു സിനിമ ക്രിട്ടിക്കായ സജീവിന്റ തൊണ്ടിമുതലിനെക്കുറിച്ചുള്ള ക്രിട്ടിക്ക്?
ഞാന്‍ ക്രിട്ടിക്ക് എന്ന നിലയില്‍ കാണുകയാണെന്നുണ്ടെങ്കില്‍ ആ  ചിത്രം തീര്‍ച്ചയായും ഒരു  മൈല്‍ സ്റ്റോണ്‍ ആയിരിക്കും. മലയാള സിനിമയുടെ ചരിത്രം പരിശോധിക്കുന്ന സമയത്ത് തൊണ്ടിമുതലിന് ഒരു സ്‌പേസുണ്ടാകും. ചെറിയ ഒരു കഥാതന്തുവിലൂടെ രൂപപ്പെട്ടതുകൊണ്ട് മാക്‌സിമം റീയലിസം പ്ലേസ് ചെയ്യാൻ ശ്രമിച്ച സിനിമ എന്ന നിലയിലായിരിക്കും നാളെ  നിലനില്‍ക്കാന്‍ സാധ്യതയെന്നാണ് എനിക്ക് തോന്നുന്നത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന പേരിൽ  ഒരു മാജിക്കുള്ളതായി തോന്നുന്നില്ലേ?
തീര്‍ച്ചയായും മാജിക്കുണ്ട്. എന്നെ സംബന്ധിച്ച് സങ്കീർണമായ അവസ്ഥ തിരക്കഥയ്ക്ക് പേരിടുക എന്നുള്ളതാണ്.  ഇന്നും എനിക്കാ അവസ്ഥക്ക് മാറ്റം വന്നിട്ടില്ല.  ആലോചിക്കുമ്പോള്‍ പൊന്മുട്ട നല്ല പേരായിരുന്നുവെങ്കിലും ഇന്നത് നല്ല പേരായി തോന്നുന്നില്ല. അന്ന് ചിലപ്പോള്‍ സ്വീകാര്യമായിരിക്കും.  പക്ഷെ, പോത്തന്‍ ഭയങ്കര രസകരമായി ഈ പേര് പറയുമ്പോള്‍  അത് നല്ലതാണെന്ന് പെട്ടെന്ന് തോന്നിയിരുന്നു.  സിനിമയുടെ മുഴുവന്‍ കാര്യങ്ങളും പോത്തന്‍ ആ ടൈറ്റിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്  ഒരു പ്രത്യേക കഴിവാണ്. പോത്തനത്സ്‌പൊണ്‍ഡീനിയസ്സായി വരുന്നതാണെന്നാണ് എനിക്ക് തോന്നുന്നത് 
ഈ തിരക്കഥ സംവിധാനം ചെയ്യാന്‍ വേണ്ടി ധാരാളം നിര്‍മാതാക്കളെ സമീപിച്ചെങ്കിലും നടന്നില്ല അതിന് കാരണമെന്താണ്/
അതിന് പല കാരണങ്ങള്‍ ഉണ്ട്. ഞാന്‍ കുറെ ശ്രമം നടത്തി പല രീതിയിലും ശ്രമം നടത്തി.  ഒന്നും ഫലപ്രാപ്തിയില്‍ വന്നില്ല. ആ സിനിമ സംഭവിക്കേണ്ട ഒരു രീതിയുണ്ടാകാം അതുകൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്.  ദിലീഷ് പോത്തന് ഈ സിനിമ കൈമാറുന്ന സമയത്തും നിർമാതാവുണ്ട്. എം ജി ശ്രീകുമാറായിരുന്നു നിര്‍മാതാവ്. സുരഭിലക്ഷ്മിയായിരുന്നു അപ്പോഴത്തെ നായിക.  അങ്ങനെ സിനിമ സെറ്റായിരിക്കുന്ന സമയത്താണ് ഞാന്‍ പോത്തന് തിരക്കഥ കൊടുക്കുന്നത്.  ചെറുതായിട്ട് ആലോചിച്ചുരുന്നെങ്കിൽ എനിക്ക് അന്നും സാധ്യതയുണ്ടായിരുന്നു. വലുതായിട്ട് ആലോചിക്കേണ്ടി വന്നപ്പോഴാണ് പരിമിതപ്പെട്ടുപോയത്. നായകന്‍ ഇന്ദ്രന്‍സ് തന്നെ ആയിരുന്നു. 
ദിലീഷ് പോത്താനല്ല മറ്റൊരു സംവിധായകനാണ് തിരക്കഥ ആവിശ്യപ്പെട്ടതെങ്കില്‍ താങ്കള്‍ നല്‍കുമായിരുന്നോ?
കൊടുക്കാന്‍ സാധ്യതയില്ല. അത് ഞാന്‍ തന്നെ ചെയ്യാനേ ശ്രമിക്കു. ദിലീഷ് പോത്തനെ എനിക്ക് അത്രത്തോളം വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുമാത്രമാണ് ഞാന്‍ കൊടുത്തത്. എനിക്കത് ചെയ്യാന്‍ പറ്റുമായിരുന്നു.   പക്ഷെ, ഈ പറഞ്ഞതുപോലെ വിപുലപ്പെട്ട പ്രൊഡക്ഷന്‍ സംവിധാനം സെറ്റായില്ല.
നിരവധി പേരോട് ചർച്ച ചെയ്ത തിരക്കഥ ഇത്ര വർഷമായിട്ടും ചോര്‍ന്നുപോകാതെ കാത്ത്സൂക്ഷിച്ചതെങ്ങനെ?
എനിക്കറിയില്ല അതെങ്ങനെയാണ് സംഭവിച്ചതെന്ന്. ഇപ്പോഴും എനിക്കത് വിശ്വാസം വരുന്നില്ല  കാരണം എത്രയോ പേരോട് കഥ പറഞ്ഞു. എന്നോട് ഉര്‍വശി ചേച്ചി എപ്പോഴും പറയും. എനിക്ക് സജീവിന്റെ കഥ പറയാന്‍ പേടിയാണ്. ആരെങ്കിലും സിനിമയാക്കികളയുമോ എന്ന്. കഥയുടെ  രൂപം പിടികിട്ടാത്ത തരത്തില്‍. ചേച്ചിതന്നെ നിര്‍മാതാക്കളെ വിളിച്ച് സംസാരിച്ചിട്ടുണ്ട്.  ഈ സിനിമ സംഭിച്ചുകഴിഞ്ഞപ്പോള്‍  രസകരമായ അനുഭവമുണ്ടായി. സുഹാസിനി,ഖുശ്ബു എന്നിവരെല്ലാം കൂടി (ആണെന്നാണ് ഓര്മ).  തൊണ്ടിമുതല്‍ കാണാന്‍പോയി.   ഉർവശിചേച്ചിയെ യോട്  ഇങ്ങനെ ഒരു നല്ല  പടമുണ്ട് കാണാന്‍ പോകണം എന്ന് പറഞ്ഞിട്ട് കഥ പറയാന്‍ തുടങ്ങി അത് കേട്ട്  ചേച്ചിക്ക് ടെന്‍ഷനായി. സജി എന്നോട് പറഞ്ഞിട്ടുള്ള കഥ തന്നെയാണല്ലോ അതെന്ന് വിചാരിച്ച് ആകെ ടെന്‍ഷനായി. അതിന്റെ പിന്നിൽ ഞാനാണെന്ന് അറിഞ്ഞിരുന്നില്ല എന്ന് പിന്നീട്  എന്നെ കണ്ടപ്പോഴാ ചേച്ചി പറഞ്ഞത്. അങ്ങനെ പലരുടെയും പ്രാര്ഥനയാകാം എനിക്ക്  ഗുണമായിട്ട് വന്നത്.
പുതിയ പ്രോജക്ടുകളെക്കുറിച്ച് 
പുതിയ പ്രോജക്ടുകള്‍ നടക്കുന്നുണ്ട്. ബിജുമേനോന്‍  ചിത്രം , ദിലീപ് ചിത്രം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന  സൂരജ് വെഞ്ഞാറമൂട്  ചിത്രം. ഇതിന്റെ കഥ മാത്രമാണ് എന്റേത്. തിരക്കഥ എഴുതുന്നില്ല. ഇവയിൽ എഴുത്ത് പൂർത്തിയാക്കിയവയും പുരോഗമിക്കുന്നവയുമുണ്ട്.
കുടുംബം
ഭാര്യ ദീപ ഓപ്പണ്‍ സ്‌കൂളിലെ ജീവനക്കാരിയാണ്. മകള്‍ ദേവിക എസ് വിശാൽ , മകന്‍ ആദിത്യൻ എസ് വിശാൽ, അച്ഛന്‍ പികെ ശങ്കരന്‍ നായര്‍, അമ്മ വിശാലാക്ഷി അമ്മ. ഞങ്ങളെല്ലാവരും തിരുവനന്തപുരത്തെ പൂജപ്പുരയിൽ താമസിക്കുന്നു. മകള്‍ എഴുത്തും കാര്യങ്ങളുമൊക്കെ ചെയ്യുന്ന ആളാണ്. ഡോക്കുമെന്ററി ഷോര്‍ട്ഫിലിമിലോക്കെ ഇന്‍വോള്‍വ് ആകാനുള്ള ശ്രമം കാണുന്നുണ്ട്. ഞാനായിട്ട് പ്രോത്സാഹിപ്പിക്കുന്നില്ല സ്വമേധയാ വരുന്നെങ്കില്‍ അവർക്കും വരാം.
കന്നി തിരക്കഥകൊണ്ട് ഇന്ത്യൻ സിനിമയിൽ മലയാളത്തിന്റെ യശസ്സുയർത്തിയ സജീവ് പാഴൂർ ഇപ്പോൾ എഴുത്തിന്റെ വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തുടക്കക്കാരനായ തനിക്ക് എഴുതി കുറെ മുമ്പോട്ട് പോകണമെന്നാഗ്രഹിക്കുന്ന സജീവിന്റെ മാന്ത്രികത വീണ്ടും അനുഭവേദ്യമാകാൻ മുൻ നിര താര-സംവിധായരുടെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.  കാത്തിരിക്കാം, വീണ്ടും ദൃശ്യാത്ഭുതങ്ങൾക്കായി.

Views: 2421
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024