TALKS07/11/2015

മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ പിന്നാലെ ഞാന്‍ പോകില്ല::സജിന്‍ ബാബു

SUNILKUMAR

ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ പോകുന്ന ഈ സജിന്‍ ബാബു അഭിമുഖത്തിനു കൂടുതല്‍ മുഖവുര ആവിശ്യമാണെന്ന് തോന്നുന്നില്ല .  സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ അവശ്യം വായിച്ചിരിക്കണമെന്ന ഒരഭ്യര്‍ഥനമാത്രം.   

ഇരുപതാമത് ഐ എഫ് എഫ് കെയില്‍ പുതിയ ചിത്രം പ്രതീക്ഷിക്കാമോ ?

പുതിയ സിനിമയുടെ എഴുത്ത് നടക്കുന്നുണ്ട്.  കാലാവസ്ഥയൊക്കെ സിനിമയെ സ്വധിനിക്കുന്നതുകൊണ്ട് കുറച്ചു സമയമെടുത്ത് ചെയ്യേണ്ട വര്‍ക്കാണിത് അതിനാല്‍ ഫെസ്ടിവലിന് ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല.  

ചിത്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാമോ ?

ഒരു ക്രിസ്ത്യാനിറ്റിയെ ബേസ്‌ചെയ്ത വ്യത്യസ്ത ചിത്രമാണ് .  അസ്തമയം വരെ കുറച്ചു കോംബ്ലിക്കേറ്റഡാണെന്ന് എല്ലാവരും പറഞ്ഞതിനാല്‍ പുതിയ ചിത്രം കുറച്ചു ലൈറ്റായ വിഷ്വല്‍ ട്ര്ീറ്റ്മെന്റായിരിക്കും .  

ഐ എഫ് എഫ് കെ പുരസ്‌കാര നിറവില്‍ മറ്റു പ്രശസ്ത സംവിധായകരുടെയും സാങ്കേതികവിദഗ്ധരുടെയും ഒപ്പം ഇപ്പോള്‍ ധാരാളം വേദിപങ്കിടുന്നുണ്ടല്ലോ;അവര്‌ക്കൊപ്പം എത്തി എന്ന് തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല, വേദി പങ്കിടുക സ്വാഭാവികം മാത്രം .  കാനിലും ബര്‍ലിനിലും ഒക്കെ പോയി അവാര്‍ഡ് വാങ്ങുമ്പോഴാണ് നമ്മള്‍ വലിയ സംവിധായകനാവുക.   ഐ എഫ് എഫ് കെയില്‍ തിരെഞ്ഞെടുത്ത രണ്ടു ചിത്രങ്ങളിലൊന്നും ബാഗ്ലൂരിലെ ഏറ്റവും മികച്ച ഇന്ത്യന്‍ സിനിമയും മുംബൈയിലും ചെന്നൈലും തുടങ്ങി ഇന്ത്യയിലും വിദേശത്തുമുള്ള മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നുവച്ച് ഞാന്‍ വലിയ സംവിധായകാനായെന്ന ചിന്തയൊന്നും  എനിക്കില്ല  

 എന്തുകൊണ്ടാണ് അസ്തമയം വരെ മികച്ച ചിത്രമായത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? 


സ്വന്തം സിനിമ മികച്ചതാക്കണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ടാകുമല്ലോ.  ആ ആഗ്രഹമാണ് അസ്തമയംവരെ.  മറ്റുള്ളവരുടെ സിനിമയില്‍നി്ന്നു വളരെ വ്യത്യസ്തവും യുണീക്കുമായിരിക്കണം, എന്നൊക്കെയുള്ള ബോധത്തില്‍ നിന്നാണ് സിനിമ എടുത്തത്.  പാഷന്‍ തുടങ്ങി ഉള്‍പ്പെടെ പല ഘടകങ്ങളുമുണ്ട്.  അത് ഒന്നോ രണ്ടോ വാചകത്തില്‍ പറയാന്‍ കഴിയില്ല.  ചെറിയ ചിത്രമെ ടുത്താലും ഓന്നാമാതെത്തുക എന്ന ആഗ്രഹം തന്നെയാണ് പ്രധാനം.

അങ്ങനെയെങ്കില്‍ മറ്റുള്ളവര്‍ എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു 

അവര്ക്ക് സിനിമയോടുള്ള കാഴ്ചപ്പാട് മാറാത്തതുകൊണ്ടാണ്.  സിനിമയുടെ ടെക്‌നോളജിമാറി,ഭാഷമാറി ഈ സാഹചര്യത്തില്‍ ടെക്സ്റ്റില്‍നിന്നു വിഷ്വലിലേക്ക് മാറണം . ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളതെ പഴയരീതിയില്‍്തന്നെയാണ് പലരും ചി്ത്രങ്ങള്‍ പടച്ചുവിടുന്നത് 

എന്തെല്ലാം ഹോം വര്‍ക്കുകളാണ് താങ്കള്‍ നടത്തിയത് 

വലിയ ഹോംവര്‍ക്കുകളൊന്നും നടത്തിയിട്ടില്ല സ്‌ക്രിപ്റ്റധിഷ്ടിതമായ സിനിമയല്ലിത്.  സൗണ്ടും വിഷ്വല്‍്‌സും വച്ചുള്ള ശ്രമമാണ് ഞാന്‍ നടത്തിയത്. നല്ല സിനിമകള്‍ കാണുന്നത് തന്നെയാണ് മികച്ച ഹോംവര്‍ക്ക് 

ഫിലിം ഇന്‍‌സ്റ്റിട്യൂട്ടില്‍ പഠിക്കാത്ത താങ്കള്‍ക്കു മികച്ച ചിത്രം ഒരുക്കുവാനുള്ള ധൈര്യം എവിടുന്നു കിട്ടി ?

മാസ്റ്റേഴ്‌സിന്റെ പലചിത്രങ്ങള്‍ കാണുകയും ഇവിടുത്തെ ഫിലിം സൊസൈറ്റികളുുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കയും,ചലച്ചിത്ര മേളകളില്‍ കണ്ടുമുട്ടിയ ഫിലിം മോക്കേഴ്‌സൂമായി സംവദിച്ചും നേടിയ,അറിവില്‍‌നിന്ന് മലയാള സിനിമയെ ഇന്നത്തെ ചട്ടകൂടില്‍്‌നിന്നുമാറ്റി; അന്താരാഷ്ട നിലവാരമുള്ള സിനിമയുണ്ടെന്നു ലോകസിനിമക്ക് കാണിച്ചുകൊടുക്കണമെന്ന തോന്നലാണു അസ്തമയംവരെ .

ചലച്ചിത്രമേളകള്‍ കണ്ടു സിനിമ എടുത്തു അവാര്‍ഡ് നേടാനാകുമെന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു;ഇത് മറ്റുള്ളവര്‍്ക്കും സാധ്യമാണോ?

തീര്‍ച്ചയായും നാലഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നല്ലബോധമുള്ള സിനിമയെ മനസ്സിലാക്കിയ ഒരുപാട് ഫിലിംമേക്കേഴ്‌സ് വരും.  അവര്‌ക്കൊക്കെ ഞാനും സിനിമയും വലിയ പ്രചോദനമാകാന്‍ പറ്റിയാല്‍ അത് തന്നെയാണ് ഏറ്റവും വലിയ കാര്യം .  സിനിമ ഒരു പാഷനാക്കി ലക്ഷ്യമുള്‍ക്കൊണ്ട് വെല്ലുവിളികള്‍ തരണംചെയ്തു മുന്നോട്ട് പോവുകയാണ് ഏറ്റവും പ്രധാനം .

സജിന്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെ, എങ്ങനെ തരണംചെയ്തു ?

ഒരാള്‍ സിനിമയെടുക്കുമ്പോള്‍ പ്രധാന വെല്ലുവിളി സാമ്പത്തികവശം തന്നെയാണ്.  അത്തരം വെല്ലുവിളി ഒരുപാടു പ്രാവശ്യം നേരിട്ടിടുണ്ട്.  ആദ്യ ചിത്രം നീര്‍മ്മീക്കാമെന്നേറ്റവര്‍ പിന്‍വാങ്ങി,മറ്റുള്ളവര്‍ കാണുമ്പോള്‍ ഒളിച്ചുപോകാനൂം തുടങ്ങി:പണത്തിന്റെ ബുദ്ധിമുട്ട് പലതരത്തിലും നേരീട്ടൂ.

ആരൊക്കെ നമ്മളെ മാറ്റിനിര്‍ത്തിയാലും പിന്തള്ളിയാലും സഹായത്തിനായി ആരെങ്കിലുമൊക്കെ ഉണ്ടാകും.  അതിനുതെളിവാണ് നിര്മ്മാണ പങ്കാളിയായ എം പി ഷീജയും,ഗീതയും.  മറ്റൊരുപാടു സുഹൃത്തുക്കളും സഹായിച്ചു. പണം മറ്റു രീതിയിലും ഞാന്‍ കണ്ടെത്തി.  പല ഘട്ടത്തിലും സിനിമ നിര്‍ത്തി പോകാമെന്നു തോന്നിയിരുന്നു. മൂന്നു പ്രാവിശ്യം ഈ സിനിമയുടെ ചി്ത്രീകരനവേളയില്‍ ഞാന്‍ ബോധംകെട്ടുവീണു.

അഞ്ചാറ് മണിക്കൂര്‍ ട്രക്കിംഗ് നടത്തി പലയിടങ്ങളിലും പോയാണ് ചിത്രീകരണം നടത്തേണ്ടിവന്നത്.  ലൊക്കേഷനുകള്‍ പലതും മറ്റു സിനിമകളില്‍ കാണാത്തതാണ്.  അതിനു പറ്റിയ ക്രൂവിനെ സംഘടിപ്പിക്കുക അവരെ ഒന്നിച്ചു നയിക്കുക വെല്ലുവിളി തന്നെയാണ്.  കാട്ടില്‍ എത്രയോപ്രവിശ്യം പാമ്പിനെ മറികടന്നു പോയിരിക്കുന്നു.മൃഗങ്ങളെ ഓടിച്ചിട്ടുണ്ട്.  മൂന്നോ-നാലോമാസം കൊണ്ട് ഉണ്ടായതല്ല രണ്ടര-മൂന്നു വര്‍്ഷത്തെ അധ്വാനമാണ്.  ഒരുപാട് പരിമിതികളുള്ള എനിക്കിങ്ങനെ ഒരു സിനിമ ഉണ്ടക്കാമെങ്കില്‍ ഒരുപാട് സൗകര്യങ്ങളുള്ള യുവാക്കള്‍ക്ക് ഒരുപിടി  നല്ല സിനിമകള്‍ ഉണ്ടാക്കന്‍ പറ്റും.

മമ്മൂട്ടിയോ-മോഹന്‍ലാലോ അവര്‍ നായകരാകുന്ന സിനിമ സംവിധാനം ചെയ്യാന്‍ പറഞ്ഞാല്‍....

ഒരിക്കലും നടക്കാത്ത കാര്യം.  ഞാനെഴുതിയ സ്‌ക്രിപ്റ്റില്‍ കഥാപാത്രങ്ങള്‍്ക്ക് അവര്‍ അനുയോജ്യരെന്നു തോന്നിയാല്‍, അവര്‍ അഭിനയിക്കാന്‍ തയ്യാറായാല്‍ അഭിനയിപ്പിക്കും .  അല്ലാതെ ഞാനവരുടെ പിന്നാലെ പോകില്ല.  ഇതുവരെ ഞാനൊരു താരത്തിന്റെയോ വലിയ ബാനറിന്റെയോ പിന്നാലെ പോയിട്ടില്ല. നമ്മുടെതായ രീതിയില്‍ നല്ല സിനിമകള്‍ ഉണ്ടാക്കാമെന്നിരിക്കെ അവരുടെ പിന്നാലെ ഒരിക്കലും പോകില്ല .  അക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു.

പ്രധാന വിനോദങ്ങള്‍ 

സിനിമ കാണലും പുസ്തകവായനയും യാത്രകളുമാണു പ്രധാന ഹോബികള്‍ .  പിന്നെ ക്രിക്കറ്റ് കളിയും.

വസ്ത്രധാരണം 

ജീന്‍‌സും ടീഷര്‍ട്ടുമാണു ധരിക്കാന്‍ ഇഷ്ടപ്പെടുന്നത്.  ഐയണ്‍ ചെയ്യാതെ ധരിക്കാം എന്നതാണ് കാരണം.  ഇതുകണ്ട് പലരും ചോദിക്കുന്നത് ജീന്‍്‌സും,ടീ്ഷര്‍്ട്ടുമിട്ടുനടക്കുന്ന താനെങ്ങനെ ഒരു അന്താരാഷ്ട്ര സിനിമ എടുക്കുന്നത് എന്നാണ്.  മുടിയം,താടിയം നീട്ടിവളര്‍്ത്തി ബാഗും തൂക്കി ബുദ്ധിജീവി സെറ്റപ്പില്‍ നടക്കുന്നതല്ല:സിനിമയില്‍ എന്തുണ്ടെന്നു നോക്കിയാല്‍ മതിയെന്നാണ് എനിക്ക് അവരോടു പറയാനുള്ളത്.

പ്രണയം 

എല്ലാവരോടും പ്രണയമാണ്.  സുന്ദരികളായ പെണ്‍കുട്ടികളെ കാണുമ്പോള്‍ പ്രണയം തോന്നാറുണ്ട്.  ഒരാളിനോടു മാത്രമായി പ്രണയമില്ല.  പ്രണയ നഷ്ടങ്ങള്‍ ഒരുപടുണ്ടായിട്ടുണ്ട്.

വിവാഹം 

വിവാഹം എന്തായാലും ഉടനെ ഇല്ല.  കുടുംബ ജീവിതം തന്നെയാണ് എല്ലാത്തിന്റെയും അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.  എന്നെ നന്നായി മനസ്സിലാക്കുന്ന ഒരാളെ ആയിരിക്കും വിവാഹം കഴിക്കുക .

അടുത്ത കേരള ചലച്ചിത്ര മേളയില്‍ സജിന്റെ ചിത്രം ഉണ്ടാകില്ലായിരിക്കാം . പക്ഷെ, സജിന്റെ അസ്തമയംവരെ നല്‍്കിയ പ്രചോദനത്തില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ സജിന്മാരുടെ ഉദയം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.


അസ്തമയം വരെ ട്രൈലെർ കാണാം - ക്ലിക്ക് വാച്ച് വീഡിയോ



Views: 4974
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024