TALKS05/01/2016

ക്രൂവിനെ നിയന്ത്രിക്കാൻ കഴിയാത്ത സിനിമാട്ടോഗ്രാഫർ പരാജയപ്പെടും:: ഇന്ദ്രജിത്ത് (ഒരാൾപൊക്കം ഫെയിം)

SUNIL KUMAR
ഇന്ദ്രജിത്ത് എസ്
പ്രേക്ഷകന്റെ കൈയ്യടിയാണ് എല്ലാ അവാര്‍ഡുകളെക്കാളും മികച്ചതെങ്കില്‍ അതോവളം കിട്ടിയ സിനിമാട്ടോഗ്രാഫര്‍ ഇന്ദ്രജിത്ത് അതാവര്‍ത്തിക്കാന്‍ വീണ്ടും വരുന്നു.  2016 ജനുവരി അവസാനം കേരളക്കരയാകെ റിലീസ് ചെയ്യുന്ന ഖയാസ് മിലൻ സംവിധാനം ചെയ്ത ആകാശവാണിയിലൂടെ.  

ഇക്കഴിഞ്ഞ ഇരുപതാമത് ഐ എഫ് എഫ് കെയില്‍ സനൽകുമാര്‍ ശശിധരൻ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി പ്രദര്‍ശിച്ച തീയറ്ററൂകളിലെ സ്‌ക്രീനില്‍ ക്രെഡിറ്റ് ലിസ്റ്റില്‍ മിന്നിമറഞ്ഞ 32 കാരൻ ഇന്ദ്രജിത്തിനു നിറഞ്ഞു കവിഞ്ഞ പ്രേക്ഷകര്‍ കരഘോഷം കൊണ്ട്  മനസ്സിന്റെ അംഗീകാരം നല്കിയത് വിസ്മയിപ്പിച്ചിരുന്നു.  ആദ്യചിത്രമായ ഒരാള്‍ പൊക്കത്തിലെ മികവിന് ദേശീയ അംഗീകാരം തലനാരിഴക്ക് നഷ്ടമായ ഇന്ദ്രജിത്തിന് പ്രേക്ഷകരുടെ അംഗീകാരം അവാര്‍ഡിനേക്കാള്‍ വിലമാതിക്കുന്നതായി. 

ഒരാൾപൊക്കത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ  ഇന്ദ്രജിത്തും സംവിധായകൻ സനൽകുമാർ ശശീധരനും
ചലച്ചിത്രമേളകളിൽ തരംഗമായ ലോബഡ്ജെറ്റ് ചിത്രങ്ങളിലെ ഇല്ലായ്മയിൽ ദൃശ്യവിസ്മയം തീർത്ത  ഇന്ദ്രജിത്ത് വാണിജ്യ സിനിമയായ ആകാശ വാണിയിലെ സാങ്കേതിക ധാരാളിത്തത്തിൽ അതിലുപരി മികവ് പുലര്ത്തിയിട്ടുണ്ടാവാം.  2016 നെ വളരെ പ്രതീക്ഷയോടെ കാണുന്ന തലസ്ഥാനത്തിന്റെ യുവ ഛായാഗ്രാഹകന്‍ ആദ്യമായി അയ്യോ!യോട് മനസ്സ് തുറക്കുന്നു.  ഒരു മാധ്യമത്തിനു ഇന്ദ്രജിത്ത് നല്കുന്ന ആദ്യ അഭിമുഖമാണിത്. 

സനൽകുമാറിന്റെ ആദ്യ ചിത്രം ഒരാൾപൊക്കത്തിൽ വന്നതെങ്ങനെയാണ്?
ഞങ്ങൾ വിജിതമ്പിസാറിന്റെ ഒരു ചിത്രത്തിൽ ഒരുമിച്ചു വര്ക്ക് ചെയ്തിരുന്നു. സനാലേട്ടൻ അസോസിയറ്റ് സംവിധായകനായും ഞാൻ ഛായാഗ്രഹണസംവിധാന സഹായിയുമായിരുന്നു.   ആ പരിചയമാണ് എന്നെ ഒരാൾ പൊക്കത്തിലെത്തിച്ചത്.

ആകാശവാണിയുടെ സെറ്റിൽ ഇന്ദ്രജിത്തും സംവിധായകൻ ഖയാസ് മിലനും ഷോട്ടുകൾ രൂപപ്പെടുത്തുന്നു.
യാത്രകളും ഹിമാലയവും ചിത്രീകരിക്കേണ്ടിവന്ന ഒരാൾപൊക്കത്തിൽ നേരിടേണ്ടിവന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്?
ലോ ബജറ്റ് ചിത്രമായതിനാൽ ഉപകരണങ്ങൾ വളരെ കുറവായിരുന്നു.  റിഗ്ഗുകളും,ചെറിയ മിനിജിബും കൊണ്ടുപോയി. രണ്ടുപേരാണ് അതിനകത്ത് ഓപ്പറേറ്ററായി  ഉണ്ടായിരുന്നത്.   കാനണ്‍ 1ഡിസി ക്യാമറയിൽ ലൈറ്റില്ലാതെയാണ് ഷൂട്ട്‌ ചെയ്തത്.  ക്യാമറ അസിസ്റ്റന്റ്‌ ഒരാളാണ്.  സാധാരണ നമ്മൾ ജോലി  ചെയ്യുന്നതിനെക്കാളും കൂടുതൽ അധ്വാനവും ഊര്ജവും വേണ്ടിവന്നു .  ശരിക്ക് പറഞ്ഞാൽ ഒരു ടീം വര്ക്ക്. സാധാരണ കിട്ടുന്ന സുഖത്തിലല്ല ആ സിനിമ ചെയ്തിരിക്കുന്നത് വളരെ കഷ്ടപ്പെട്ടാണ്‌  ഷൂട്ട്‌ ചെയ്തത്.  ഷൂ ഇട്ടു കാലൊക്കെ പൊട്ടി.  മൈനസ് ഏഴ് ഡിഗ്രീ തണുപ്പിൽ രാവില അഞ്ചുമണിക്ക്  സനലേട്ടൻ വിളിച്ചുണർത്തി നല്ല  മൂഡാണ്  നമുക്ക് ഷൂട്ട് ചെയ്യാമെന്ന് പറയും. എന്നെപ്പോലെ ആ ചിത്രത്തിൽ പ്രവർത്തിച്ചവരെല്ലാം അത്തരം വെല്ലുവിളികൾ  ഏറ്റെടുത്തതുകൊണ്ടാണ് ചിത്രം മികച്ചതായത്. അതെന്റെ ആദ്യചിത്രമായതിൽ ഞാനഭിമാനിക്കുന്നു.  അതിൽ ജോലി ചെയ്യാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായും കരുതുന്നു.

സനലിനെയും-ഇന്ദ്രജിത്തിനെയും ഒന്നിപ്പിക്കുന്ന ഘടകങ്ങൾ
സിനിമാട്ടോഗ്രാഫര് ഒരു സംവിധായകന്റെ മനസ്സാകണം എന്നാണു ഞാൻ കരുതുന്നത്.  സനലേട്ടൻ മനസ്സിൽ കരുതിയ ഷോട്ടുകൾ എനിക്ക് നല്കാൻ കഴിഞ്ഞിട്ടുണ്ട്.  അതിൽ നിന്നും ഒരുപടി മികച്ചത് നല്കാൻ എനിക്ക് കഴിഞ്ഞു വെന്നാണ് വിശ്വാസം. അദ്ദേഹത്തിനാവിശ്യമായ മൂഡ്‌ സൃഷ്ടിക്കാനും സെറ്റിൽ വളരെയേറെ സപ്പോര്ട്ടിവായി നിൽക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. അക്കാരണങ്ങളാകാം ഞങ്ങളെ വീണ്ടും ഒന്നിപ്പിപ്പിച്ചത്.

ഒഴിവുദിവസത്തെ കളിയെക്കുറിച്ച്
ഒഴിവുദിവസത്തെ കളിയിൽ ക്യാമറ ഉണ്ടെന്നു പ്രേക്ഷകൻ അറിയാൻ പാടില്ലാത്ത രീതിലാണ്  ഛായാഗ്രഹണം. ഒരുഘട്ടം കഴിയുമ്പോൾ ക്യാമറ അതിന്റേതായ ഒരു സ്ഥാനം പിടിച്ചെടുക്കുന്നുണ്ട്.  ക്യാമറ ഫീൽ ചെയ്യിക്കാതെ കാഴ്ചയിൽ നിന്ന് കാഴ്ചയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന രീതിയാണ് അവലംഭിച്ചിരിക്കുന്നത്.  പലതും സിംഗിൾ  വൈഡ് ഷോട്ടുകൾ. 52 മിനുട്ട് ദൈര്ഘ്യമുള്ള ഒറ്റ ഷോട്ടുൾപ്പെടെ 68 ഷോട്ടുകളാണ് ആ സിനിമ.   യുണിറ്റില്ലാതെ 10 ദിവസം കൊണ്ട് വളരെ പെട്ടെന്നാണ് ചിത്രീകരണം പൂര്ത്തിയാക്കിയത് .  ആ സിനിമയിൽ എന്നെ ഏറ്റവും കൂടുതൽ ആകർശിച്ചത് ലോക്കേഷനാണ്.  പേപ്പാറഡാമിലെ വാട്ടര് അതോറിറ്റിയുടെ സ്ഥലത്തെ ലോക്കേഷൻ കണ്ടാണ്‌ ഞാൻ സിനിമ ഏറ്റെടുക്കുന്നത്.

52 മിനുട്ട് ഷോട്ട് ആവിശ്യമായിരുന്നോ, അതെങ്ങേനെയാണ് ചിത്രീകരിച്ചത്
ആ ഷോട്ട് നേരത്തെ പ്ലാൻ ചെയ്തിരുന്നു.  ആ ഷോട്ടിനു ചിത്രത്തിൽ വളരെയധികം പ്രാധാന്യമുണ്ട്.  ചിത്രത്തിന്റെ ക്ലൈമാക്സായ കളിയിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്‌ ആ ഷോട്ടാണ്.    ജിമ്പൽ (സ്റ്റെഡി ക്യാം)ഉപയോഗിച്ചാണ് ആ ഷൊട്ടെടുത്തത്‌.  മൂന്നു ഷോട്ടിനുവേണ്ടി ജിബും ഒരു ഷോട്ടിനുവേണ്ടി ഹെലിക്യാമും ഉപയോഗിച്ചിരുന്നു. 

ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിലേർപ്പെട്ടിരിക്കുന്ന പ്രശസ്ത ഛായാഗ്രാഹകൻ അനിൽ നായര്. സമീപം അസോസിയേറ്റ് ഛായാഗ്രാഹകൻ ഇന്ദ്രജിത്ത്
സനലിന്റെ ലോ ബഡ്ജറ്റിൽ നിന്ന് ഖയാസിന്റെ ബിഗ്‌ ബഡ്ജറ്റിലേക്കുള്ള  മാറ്റം എങ്ങനെ
ഒരാൾ പൊക്കം(27ലക്ഷം) കഴിഞ്ഞു ഞാൻ രണ്ടാമത് ചെയ്ത ചിത്രം ഖയാസ് മിലൻ  സംവിധാനം ചെയ്ത കാവ്യാമാധവൻ നായികയായ ആകാശവാണിയാണ്.  ഇതിനുശേഷമാണ് ഒഴിവുദിവസത്തെ കളി(13ലക്ഷം) ചെയ്തത്.  ഒരാൾപൊക്കം  ഹിമാലയത്തിൽ ചിത്രീകരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് സുഹൃത്തുകൂടിയായ ഖയസ് എന്നെവിളിക്കുന്നത്. സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച് നല്ലതാണെന്ന് ബോധ്യപ്പെട്ടാണ് ചെയ്തത്. അതൊരു മികച്ച സിനിമ തന്നെയാണ്. ചിത്രം ജനുവരി  അവസാനം റിലീസാകും.  

സനൽ- ഖയാസ് ഇവരെ താരതമ്യം ചെയ്യുമ്പോൾ
രണ്ടുപേരും ഫോളോ ചെയ്യുന്ന വര്ക്കിംഗ് മെത്തേഡ് വേറെയാണ്.  സനലേട്ടന്റെ രീതി ലൈവാണ്.  കഥാപാത്രങ്ങളെ ലൈവാക്കാൻ വേണ്ടി ചില സമയങ്ങളിൽ ക്യാമറ ഉണ്ടെന്നു പോലും ഓർക്കാതെ  വർക്ക് ചേയ്യും. ഖയസ് പുതിയ സാങ്കേതിക കാര്യങ്ങളിൽ അറിവുള്ളയാളാണ്.   പുതിയ  ഷോട്ടുകളാണ് നമ്മളോട് ആവിശ്യപ്പെടുന്നത്.   രണ്ടുപേരും കഴിവുള്ളവർ.  സനലേട്ടന്റെ ചിത്രങ്ങൾ പ്രേക്ഷകർ കണ്ട് അംഗീകരിച്ച് കഴിഞ്ഞു .  ഖയസിന്റെ ആദ്യ ചിത്രം ഇറങ്ങാൻ പോകുന്നതേയുള്ളൂ,  ആ ചിത്രമാണ് ഇനി കൂടുതൽ പറയേണ്ടത്.

ആകാശവാണിയുടെ വർക്കിനെ കുറിച്ച്
2.5-3 കോടി മുതൽമുടക്കുള്ള  ആകാശ വാണി  പരമാവധി എല്ലാ ഉപകരണങ്ങളും ഉപയോഗിച്ചാണ് ഷൂട്ടു ചെയ്തത്. ഡബിൾ ക്യാം,പാന്തെർ(ഇൻഡോർക്രയിൻ)മികച്ച ലെൻസുകൾ, രണ്ടുബോഡി, എല്ലാ തരം റിഗ്ഗുകൾ  തുടങ്ങിയ ഉപകരണങ്ങളുപയോഗിച്ച് പുതിയ ഷോട്ടുകൾ ഞാനതിൽ പരീക്ഷിച്ചിട്ടുണ്ട്. സെറ്റുമിട്ടിരുന്നു.  കാവ്യ മാധവൻ-വിജയ്‌ ബാബു എന്നിവര്  മികച്ച  പ്രകടനം കാഴ്ചവച്ച ചിത്രം എനിക്ക് നല്ലൊരു അനുഭവമായിരുന്നു.

ആകാശവാണിയുടെ ചിത്രീകരണവേളയിൽ നായിക കാവ്യമാധവനും ഇന്ദ്രജിത്തും
സിനിമാട്ടോഗ്രാഫിയിൽ വന്നതെങ്ങനെയാണ്
എം ജി കോളേജിലെ ഡിഗ്രീ(ബി എ മലയാളം)പഠനത്തിനുശേഷം  സിറ്റിയിലെ ഒരു ഫിലിം പഠനകേന്ദ്രത്തിൽ ഗ്രസ്വകാല കോഴ്സിനു ചേർന്നു.  അവിടുത്തെ പഠനം എന്നിൽ സിനിമാട്ടോഗ്രാഫിയിൽ താല്പര്യം വളര്ത്തി. കോഴ്സ് കഴിഞ്ഞ്  പ്രശസ്ത സിനിമാട്ടോഗ്രാഫര് അനിൽ നായരുടെ സഹായിയായി ഇവർ വിവാഹിതരായാൽ മുതൽ പ്രവര്ത്തിച്ചു തുടങ്ങി.  അനിൽ സാറിന്റെ മികച്ച പിന്തുണയോടെ 9-10 വര്ഷം അദ്ദേഹത്തതിന്റെകൂടെ വര്ക്ക് ചെയ്തു. പല ചിത്രങ്ങളിലും അസോസിയേറ്റ് ക്യാമറമാനായി വര്ക്ക് ചെയ്ത്  ആൻഗ്രി ബേബിക്ക് ശേഷമാണ് സ്വതന്ത്ര സിനിമാട്ടോഗ്രാഫറായത്.   ജോഷി,ജിത്തു ജോസഫ്തു,സജി സുരേന്ദ്രൻ തുടങ്ങിയ സംവിധായകരുടെ  കമൽ ഹാസൻ,മമ്മൂട്ടി,മോഹൻ ലാൽ,ദിലീപ് തുടങ്ങിയവർ നായകരായ ചിത്രങ്ങളിൽ അനിൽ സാറിന്റെ കൂടെ ഞാൻ പ്രവര്ത്തിച്ചിട്ടുണ്ട്.

സിനിമാട്ടോഗ്രാഫർക്ക് അത്യാവിശ്യം വേണ്ട ഗുണങ്ങൾ എന്തൊക്കെ
സംവിധായകൻ ഷോട്ട് റെഡി എന്ന് പറയുന്ന സമയം വരെ നിയന്ത്രണം സിനിമാട്ടോഗ്രാഫര്ക്കാണ്.  ആ സമയത്ത് ക്രൂവിനെ നിയന്ത്രിക്കാൻ കഴിയണം. അതിനു കഴിയാത്തയാൾ  പരാജയപ്പെടും.  എന്താണ് ചെയ്യാൻ പോകുന്നത്, വേണ്ട ഉപകരണങ്ങൾ, ബഡ്ജറ്റ്  എന്നിവയെക്കുറിച്ച്  വ്യക്തമായി  ധാരണ വേണം.  വാടക  കൂടുതലായ ഉപകരണങ്ങൾ കൃത്യമായ പ്ലാനിങ്ങിലൂടെ  ഉപയോഗിച്ച്  ചെലവ് കുറയ്ക്കാൻ ശ്രമിക്കണം .

റോൾ മോഡൽ
സന്തോഷ്‌ ശിവൻ സാർ.  അദ്ദേഹത്തിന്റെ വർക്കിനോടാണ്‌ കൂടുതലിഷ്ടം.

കുടുംബം
അവിവാഹിതൻ.  അച്ഛനും അമ്മയോടൊപ്പം തിരുവനന്തപുരത്തെ കുമാരപുരത്ത് താമസിക്കുന്നു.  

താരങ്ങൾക്ക് മാത്രം കൈടിച്ചു ശീലിച്ച പ്രേക്ഷകർ മാറിയിരിക്കുന്നു.  അവർ ക്യാമറയ്ക്ക് പിന്നിൽ മികവ് പുലര്ത്തുന്ന ഇന്ദ്രജിത്തിനെ പോലുള്ളവരെയും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ്. കൂട്ടായ്മയിൽ പിറവിയെടുക്കുന്ന സിനിമയിലെ ഓരോ മികവും പ്രേക്ഷകർ തിരിച്ചറിയുന്ന കാലഘട്ടത്തിലെ  ചലച്ചിത്ര മേളകളിൽ പ്രേക്ഷകരുടെ അംഗീകാരത്തിന് പാത്രീഭവിച്ച ഇന്ദ്രജിത്തിന് വരും വർഷങ്ങളിലും  കൂടുതൽ ചിത്രങ്ങളിലൂടെ മികവ് ആവർത്തിക്കാൻ കഴിയട്ടെയെന്ന് അയ്യോ! ആശംസിക്കുന്നു. 
 

Views: 7427
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024