ARTS04/08/2017

ഇന്ത്യന്‍ മൺസൂൺ ഫെസ്റ്റ്

ayyo news service
തിരുവനന്തപുരം:കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, സൗത്ത് സോൺ കള്‍ച്ചറല്‍ സെന്ററും മഴയുടെയും മണ്ണിന്റെയും നന്മകള്‍ പ്രകാശിപ്പിക്കുന്ന സാംസ്‌കാരിക വിനിമയോത്സവം  à´‡à´¨àµà´¤àµà´¯à´¨àµâ€ മൺസൂൺ ഫെസ്റ്റ് കാസര്‍ഗോഡ് മുതല്‍ ആലപ്പുഴ വരെ സംസ്ഥാനത്തെ എട്ട് ജില്ലകളിലേയ്‌ക്കെത്തിയ്ക്കുന്നു. ആഗസ്ത് അഞ്ചിന് അരങ്ങുണർത്തുന്ന മൺസൂൺ ഫെസ്റ്റ് 13 വരെ നീണ്ടുനിൽക്കും. പഞ്ചാബ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലുങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ് നാട്, കേരളം - എന്നി പത്തു സംസ്ഥാനങ്ങങ്ങളിലെ നൂറ്റമ്പതോളം വരുന്ന കലാസംഘം സമ്പല്‍ പുരി, ഗരഗാലു, à´§à´¿à´‚à´¸, സിദ്ധി ധമാല്‍, ഭങ്ക്ര, മയൂര,ഡോലു കുനിത, കരഗാട്ടം, കേരളീയ നൃത്തക്കാഴ്ചകള്‍ തുടങ്ങിയ കലാരൂപങ്ങളാണ് അഞ്ചാം തീയതി മുതല്‍ വിവിധ ജില്ലകളിലായി  à´…വതരിപ്പിക്കുന്നത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന à´ˆ നൃത്താവതരണങ്ങള്‍ കൂടുതല്‍ ജനപങ്കാളിത്തമുള്ള ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അവതരിപ്പിക്കപ്പെടുന്നത്.

Views: 2083
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024