BUSINESS06/07/2023

ലോഞ്ജീൻ ബൊട്ടീക്കിന്റെ ഉദ്ഘാടനം തിരുവനന്തപുരം ലുലുമാളിൽ ചലച്ചിത്ര താരം തമന്ന നിർവഹിച്ചു

Rahim Panavoor
തിരുവനന്തപുരം : ലോഞ്ജീൻ ബൊട്ടീക്ക് തിരുവനന്തപുരം ലുലുമാളിൽ വലിയ  ജനക്കൂട്ടത്തിന്റെ സാനിധ്യത്തിൽ  തുറന്നു. ചലച്ചിത്ര താരം തമന്ന ഭാട്ടിയ, ലോഞ്ജീൻ ഇന്ത്യ മേധാവി അച്ല ചൗള, സ്വിസ് ടൈം ഹൗസ് ഡയറക്ടർ ഹാഫിസ് സലാഹുദീൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ലോഞ്ജീന്റെ ചാരുത ഏറെ ആകർഷിച്ചിട്ടുണ്ടെന്നും 190 വർഷത്തിലേറെ പാരമ്പര്യമുള്ള ബ്രാൻഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും തമന്ന പറഞ്ഞു.ബ്രാൻഡിൽനിന്നുള്ള ഏറ്റവും പുതിയ ഉത്പന്നമായ ലോഞ്ജീൻ കോൺക്വസ്റ്റ്‌ തമന്നയ്ക്ക് ചടങ്ങിൽ സമ്മാനിച്ചു.  വർഷങ്ങളോളം കേരള വിപണിയിലെ പഠനങ്ങൾക്കുശേഷമാണ് തിരുവനന്തപുരത്ത് ലോഞ്ജീന്റെ ആദ്യത്തെ ബൊട്ടീക്ക് തുറന്നത്. ഇന്ത്യയിലെ ഏഴാമത്തെ ബൊട്ടീക്കാണ് ലുലുമാളിന്റെ ഗ്രൗണ്ട് ഫ്ലോറിൽ  സ്ഥിതി ചെയ്യുന്നത്.1954 ൽ ആദ്യമായി രജിസ്റ്റർ ചെയ്ത ശേഖരമായ  ലോഞ്ജീൻ കോൺക്വസ്റ്റ്‌, ഐക്കോണിക്ക് സ്പോർട്സ് ലൈനിൽ പുതിയ മാറ്റങ്ങളോടെയാണ് വിപണിയിൽ എത്തുന്നത്.1950 കളുടെ മധ്യത്തിലെ ആദ്യകാല മോഡലുകളുടെ സൗന്ദര്യശാസ്ത്രത്തിൽ ഊന്നിക്കൊണ്ട് 10 ബാർ വരെ ജലത്ത പ്രതിരോധിക്കുന്നതും സുതാര്യമായ സ്‌ക്രൂ - ഡൗൺ ബാക്ക് ഉള്ളതുമായ സ്റ്റീൽ കെയ്സിലാണ് ഇതു അവതരിപ്പിക്കുന്നത്. ഉത്പ്പന്നവുമായി സംവദിക്കാൻ ഉപഭോക്താവിനെ അനുവദിക്കുന്ന നൂതനമായ വ്യാപാര അന്തരീക്ഷം ഒരു പ്രത്യേകതയാണ്. ലോഞ്ജീൻ സ്പിരിറ്റ്‌, ദി ലോഞ്ജീൻ മാസ്റ്റർ കളക്ഷൻ, ലോഞ്ജീൻ പ്രൈമ ലൂണ, ഹൈഡ്രോ കോൺക്വസ്റ്റ്, ലാ ഗ്രാൻഡെ ക്ലാസ്സിക് ഡി ലോഞ്ജീൻ, ലോഞ്ജീൻ ഡോൾസെവിറ്റ തുടങ്ങിയ ശേഖരങ്ങൾ ഉൾപ്പെടുന്ന ഏറ്റവും പുതിയ ലോഞ്ജീൻ ഉത്പന്നങ്ങൾ കാണുവാനും ഉപയോഗിച്ച് നോക്കാനും സ്റ്റോറിൽ സൗകര്യമുണ്ട്.
Views: 468
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024