കാര്‍ത്തു എന്ന പതിനഞ്ചു വയസ്സുകാരിയുടെ ബാല്യത്തിന്റെ നിഷ്‌കളങ്കതയും പരിഭവങ്ങളും പ്രകൃതിയുമായും ഇന്നത്തെ സാമൂഹിക വ്യവസ്ഥിതികളുമായും കൂട്ടിയോജിപ്പിച്ച് യുവ ഛായാഗ്രാഹകനായ രാജീവ് വിജയ് ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് കാര്‍ത്തു. കാര്‍ത്തു നിഷ്‌ക്കളങ്കതയുടെ പര്യായമാണ്. സമൂഹത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മയുടെ മുഖം. അമ്മയുടെ ശകാരത്തെക്കുറിച്ചും അനിയന്റെ അവഗണനയെക്കുറിച്ചും അപ്പൂപ്പന്റെ വാത്സല്യത്തെക്കുറിച്ചുമെല്ലാം കാര്‍ത്തു പറയുന്നു . കാര്‍ത്തുവിന്റെ അച്ഛന്‍ ഗള്‍ഫില്‍നി് നാട്ടില്‍ വന്നപ്പോള്‍ ശ്രീലങ്കക്കാരനായ ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. പുത്തന്‍ ടിവിയുമായി അച്ഛനും സിഗരറ്റിന്റെ ഗന്ധം ഹരമായ അച്ഛന്റെ സുഹൃത്തും വന്ന ദിവസത്തെക്കുറിച്ചും കാര്‍ത്തു ചിലത് പറയുന്നു. ഇന്നത്തെ സമൂഹം എന്താണെന്നും ആളുകളുടെ ചിന്താഗതികള്‍ എങ്ങനെയാണെന്നും കാര്‍ത്തുവിനോടൊപ്പം സഞ്ചരിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്. കാര്‍ത്തുവിന്റെ കഥ ഒരു മുന്നറിയിപ്പാണെന്നും ഈ ചിത്രം ഓര്‍മിപ്പിക്കുന്നു.
രാജീവ് വിജയ്
നെടുമുടി വേണു തന്റെ ശബ്ദസാന്നിധ്യം കൊണ്ട് ഈ ഹ്രസ്വ ചിത്രത്തിന്റെ ഭാഗമാകുുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആഡ്‌വൺ മീഡിയ നിര്‍മ്മിച്ച ഈ ഹ്രസ്വ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ആതിരാ ഗോപിനാഥാണ്. അനഘ എ.എസ്. നായര്‍, അഖിലേഷ് എ. എസ്. നായര്‍, രേഖ. വി, കൃഷ്ണന്‍ നമ്പൂതിരി, ലളിതാംബിക, റോയ്, അഖില്‍ നവോദയ എന്നിവരാണ് താരങ്ങള്‍. ഗാനരചന: സത്യന്‍ നമ്പ്യാര്‍. സംഗീതം: ജയന്‍ വി. പിഷാരടി. ഗായിക: ആരതി ലാല്‍. പി ആര്‍ ഒ: റഹിം പനവൂര്‍. കലാസംവിധാനം: രവിശങ്കര്‍. മേക്കപ്പ് : ബൈജു ബാലരാമപുരം. കോസ്റ്റ്യൂം ഡിസൈന്‍ : രമ്യ ആര്‍. നായര്‍. സ്റ്റില്‍സ്: അനു പത്മനാഭന്‍. എഡിറ്റിംഗ്: പ്രിജു ജോസ്. മീഡിയ ഡിസൈന്‍:' പ്രജോദ് കടയ്ക്കല്‍