CINEMA04/07/2015

മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഇന്നത്തെ സിനിമയുടെ പ്രധാനക്രൈസിസ്: സണ്ണി ജോസഫ്

ayyo news service
തിരു: ടെക്‌നോളജി കൂടിയതുകൊണ്ട് കാര്യമില്ല ചെലവു കുറയ്ക്കണമെന്ന മനസ്സുണ്ടെങ്കിലെ കുറഞ്ഞ ബജറ്റില്‍ സിനിമ എടുക്കാന്‍ സാധിക്കൂ. അതിനു മമ്മൂട്ടി,മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കു. നല്‍‌കേണ്ടിവരുന്ന കോടികളാണ് പ്രധാനക്രൈസിസ് എന്ന് സണ്ണി ജോസഫ്.  ഫൈന്‍ ആര്‍ട്‌സ് കോളേജ് ഫിലിം ക്ലബ്ബ് ബാനര്‍ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഡിജിറ്റല്‍ സിനിമ സംബന്ധ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഒരു സിനിമയുടെ ബജറ്റ് ആറുകോടിയാണെങ്കില്‍, നാലുകോടി രൂപ താരങ്ങള്‍ക്ക് വീതം വച്ച് ബാക്കി വരുന്ന രണ്ടു കോടിക്കാണ് ചിത്രം പൂര്‍ത്തിയാക്കുന്നത്.  എന്നും സണ്ണി പറഞ്ഞു.

യുവാക്കളെ ഒരു ഡിജിറ്റല്‍ ക്യാമറ ഉണ്ടെങ്കില്‍ നല്ല സിനിമ എടുക്കാന്‍ കഴിയില്ല :ഡോ:ബിജു 

ഒരു ഡിജിറ്റല്‍ ക്യാമറ ഉണ്ടെങ്കില്‍, നല്ല സിനിമ എടുക്കാന്‍ കഴിയും എന്നതുശരിയല്ല.  ഏതു ക്യാമറ ആയാലും പ്ലാനിങ്ങും ആറ്റിട്യുടുമാണ് നല്ല സിനിമ ഉണ്ടാക്കുന്നത് എന്ന് ഡോ:ബിജു.   ഡിജിറ്റല്‍ സിനിമ സംബന്ധ ശില്പശാലയില്‍ അനുഭവം പങ്കുവയ്ക്കുകയായിരുന്നു.
 
ഡിജിറ്റല്‍ സിനിമയുടെ ഏറ്റവും വലിയ അപകടം സ്‌ക്രീനിങ്ങാണ്.  ഓരോടുത്തും ഓരോ സാങ്കേതിക പ്രശ്‌നം കാരണം സ്‌ക്രീന്‍ ചെയ്യാന്‍ സാധിക്കാറില്ല  എന്നതാണ് ദു:ഖകരം.

ഒരു ഡിജിറ്റല്‍ ക്യാമറവച്ച് പടമെടുക്കുമ്പോള്‍ അതുമെടുക്കാം ഇതുമെടുക്കാം എന്ന് പറയുന്ന ഡയറക്ടരുടെ തീരുമാനം ആത്മഹത്യാപരമാണ് എന്നും ബിജു പറഞ്ഞു.    

സിനിമ ദി ഡിജിറ്റല്‍ ഡ്രീംസ് എന്ന തലക്കെട്ടില്‍ ഡിജിറ്റല്‍ സിനിമയും അതിന്റെ സാധ്യതകളും എന്ന വിഷയത്തില്‍ നടത്തിയ ശില്പശാല ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ് ഉദ്ഘാടനം ചെയ്യുക ഉണ്ടായി.  എം എഫ് തോമസിന്റെ അധ്യക്ഷതയില്‍ സണ്ണി ജോസഫ്,ഡോ:ബിജു, കെ ആര്‍. മനോജ്,സുദേവന്‍, സജിന്‍ ബാബു, സനല്‍കുമാര്‍ ശശീധരന്‍,ഏ.എസ് .സജിത്,വാല്‍ട്ടര്‍ ഡിക്രൂസ് എന്നിവര്‍ അനുഭവം പങ്കിട്ടു.

Views: 3536
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024