CINEMA20/10/2017

മിത്ത്

ayyo news service
ബേബി ദേവി ശങ്കരി
രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ജീവിക്കേണ്ടി വന്നിട്ടും അനാഥത്വത്തിന്റെ തീവ്ര വേദനയില്‍ ആഴ്ന്നുപോയ നാനി എന്ന പത്തുവയസ്സുകാരിയുടെ à´•à´¥ പറയുന്ന ചിത്രമാണ് മിത്ത്. നവാഗതനായ à´Žà´‚. എസ്. സുനില്‍കുമാറാണ് à´ˆ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. വൈറ്റ് മൂണ്‍ മൂവിസിന്റെ ബാനറില്‍ ഷീജാ വിപിന്‍, ശ്രീജിത്ത് പെരുങ്കടവിള  എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

പ്രസാദാത്മകമായ പ്രകൃതിയെ നാനി അനുഭവിച്ചറിയുകയും അവിടെ നിന്ന് ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്നു. ഈ ഉള്ളുണര്‍വിലൂടെ അവള്‍ അനാഥയല്ലെന്ന ബോധത്തിലേക്ക് എത്തിച്ചേരുന്നു. ഏകാന്തതയുടേയും ഒറ്റപ്പെടലിന്റേയും ലോകത്ത് നിരാശഭരിതരായി ജീവിക്കുന്ന കുഞ്ഞുമനസ്സുകള്‍ക്ക് ഒരു പാഠവും പ്രാര്‍ത്ഥനയുമായി നാന്‍സി മാറുന്നു. കേരളത്തിന്റെ ക്ഷേത്ര കലാരൂപമായ ചാക്യാര്‍കൂത്തിനെ പശ്ചാത്തലമാക്കിയാണ് ഈ സിനിമയുടെ അവതരണം.
ബേബി ദേവി ശങ്കരി, ബാലകൃഷ്ണവര്‍മ്മ
സമകാലീക സാമൂഹ്യവ്യവസ്ഥിതിയില്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അതിക്രൂരമായ പീഢനങ്ങള്‍ക്ക് ബലിയാടാകേണ്ടി വരുന്ന ബാല്യങ്ങള്‍. സാമൂഹ്യതിന്മകള്‍ക്ക് നിഷ്‌കളങ്കരായ കുട്ടികള്‍ ഇരകളായി , വരുംതലമുറയുടെ പ്രതീക്ഷകള്‍ക്ക് നാശം വിതയ്ക്കുന്നു. എന്നാല്‍ അറിവിന്റെ വെളിച്ചവും നന്മയുടെ ലോകവും പകൃതി സ്‌നേഹവും കുട്ടികളില്‍ പകരാന്‍  സമൂഹത്തിന് കഴിഞ്ഞാല്‍ നന്മയുടെ പുതുലോകം സൃഷ്ടിക്കാനാവുമെന്ന് à´ˆ ചിത്രം പറയുന്നു. 
പ്രധാനമന്ത്രി മുദ്രായോജന പദ്ധതി പ്രയോജനപ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും à´ˆ സിനിമയ്ക്കുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് കുറഞ്ഞ നിര്‍മാണ ചെലവില്‍ à´ªàµ‚ര്‍ത്തിയാക്കിയ ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തില്‍ മൂന്ന് ഗാനങ്ങളുണ്ട്. ക്ഷേത്രകലകളില്‍ ഒന്നായ ചാക്യാര്‍കൂത്തിലൂടെ കഥാസഞ്ചാരം നടത്തുന്ന ചിത്രമാണിത്.  
ബേബി ദേവി ശങ്കരി     à´Žà´‚. എസ്. സുനില്‍കുമാര്‍
ബാലകൃഷ്ണവര്‍മ്മ, എളവൂര്‍ അനില്‍,  പ്രദീപ് എസ്. എന്‍,  ദിലീപ് പള്ളം ,പീറ്റര്‍ നീണ്ടുര്‍, അശോകന്‍ à´Ž. എസ് , ജയറാം ദാസ് , മാസ്റ്റര്‍ കൈലാസ് നായര്‍ à´Žà´‚. എസ്, മാസ്റ്റര്‍ അനന്തപത്മാനഭന്‍,  മോഹനന്‍ വൈശാലി , ശ്രീജിത്ത് പെരുങ്കടവിള, ബേബി ദേവി ശങ്കരി , മായാ സുരേഷ് , സാന്ദ്രാ പി.സുനില്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. അണ്‍ പ്ലഗ്ഡ് എക്‌സ്പ്രഷന്‍സ് തീം ഡ്രാമാ ഗ്രൂപ്പ് കലാകാരന്‍മാരും à´ˆ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പുതുമുഖങ്ങളായ മുപ്പതോളം കുട്ടികളും à´ˆ സിനിമയില്‍ കഥാപാത്രങ്ങളായിട്ടുണ്ട്. 
ഛായാഗ്രഹണം : ജഗദീഷ് വി വിശ്വം. ഗാനരചന:  ചുനക്കര രാമന്‍കുട്ടി, എളവൂര്‍ അനില്‍. സംഗീതം:  അരുണ്‍രാജ്, ജി കെ ഹരീഷ്മണി.ഗായകര്‍ :  മധു ബാലകൃഷ്ണന്‍, കെ ഉണ്ണികൃഷ്ണന്‍, അരുണ്‍രാജ്.പശ്ചാത്തല സംഗീതം: അരുണ്‍രാജ്. നൃത്തം : ഡോ. ഗായത്രി സുബ്രമണ്യന്‍. ചമയം : ലാല്‍ കരമന. കലാസംവിധാനം:  ബൈജു വിതുര. വസ്ത്രാലങ്കാരം : ശ്രീജിത് കുമാരപുരം. അസോസ്സിയേറ്റ്  ഡയറക്ടര്‍ : സുബാഷ് പുളിമൂട്ടില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :  ഹരി വെഞ്ഞാറമൂട് . പി. ആര്‍. à´’. : റഹിം പനവൂര്‍.  പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : അരുണ്‍ വി .റ്റി. ഡിസൈനര്‍ : രമേഷ് à´Žà´‚. ചാനല്‍. 

ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടന്‍ തിയേറ്ററുകളിലെത്തും.

Views: 1982
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024