CINEMA28/12/2017

പരിശുദ്ധന്‍

ayyo news service
പരുമല തിരുമേനി എന്ന് പ്രശസ്തി നേടിയ ഗീര്‍വര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ ജീവിത കഥ പറയുന്ന ടെലിവിഷന്‍ പരമ്പരയാണ് പരിശുദ്ധന്‍. ചലച്ചിത്ര സംവിധായകന്‍ തുളസീദാസ് ആണ് ഈ മെഗാ പരമ്പരയുടെ സംവിധായകന്‍. ജി ഒ ജി പ്രമോഷന്‍സിന്റെ ബാനറില്‍ ജിജി തണുങ്ങാട്ടില്‍ ആണ് ഈ ബിഗ് ബഡ്ജറ്റ് സീരിയല്‍ നിര്‍മിക്കുന്നത്. ആര്യനാട് സത്യന്‍ തിരക്കഥയും കിഷോര്‍ എബ്രഹാം സംഭാഷണവും രചിക്കുന്നു.
ഉന്നതനായ താപസശ്രേഷ്ഠന്‍, നിര്‍മല മാനസനായ ദൈവഭക്തന്‍, ധിഷണാശാലിയായ ഭരണാധികാരി, ദൈവശാസ്ത്രത്തിന്റെ ആഴം കണ്ടെത്തിയ ദാര്‍ശനികന്‍, പ്രഗത്ഭനായ പ്രഭാഷകന്‍, അവശസമുദായോദ്ധാരകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളിലെല്ലാം ഭാരത ചരിത്രത്തില്‍ ഒരു പ്രകാശഗോപുര മായി പരുമല തിരുമേനി ജ്വലിച്ചു നില്‍ക്കുന്നു. വര്‍ത്തമാനകാല കഥയിലൂടെയാണ് തിരുമേനിയെക്കുറിച്ചുള്ള ജീവിതം à´ˆ സീരിയലിലൂടെ അവതരിപ്പിക്കുന്നത്. 
സീനാ ആന്റണി, à´°à´¾à´œàµ€à´µàµ റോഷന്‍
സംവിധായകന്‍ തുളസീദാസ് ആണ് à´ˆ സീരിയലില്‍ പരുമല തിരുമേനിയെ അവതരിപ്പിക്കുന്നത് എന്നതാണ് പ്രധാന പ്രത്യേകത. രാജീവ് റോഷന്‍, മഹേഷ്, à´Ÿà´¿.എസ്.രാജു, രഞ്ജിത് രാജ്, സന്തോഷ് ഗോപാല്‍, സാംജി, സതീഷ് വെട്ടിക്കവല, സാബു തിരുവല്ല, വിപിന്‍ ജയിംസ്, അബ്ദുല്‍ റസീം, ബിനുദേവ്, മാസ്റ്റര്‍ നന്ദന്‍, സീനാ ആന്റണി, വിജയകുമാരി, രുഗ്മിണി അമ്മ, സിന്ധുവര്‍മ്മ, ലക്ഷ്മി അനന്തന്‍, അനുമോള്‍, അപ്‌സര, അപര്‍ണ്ണാ നായര്‍, പ്രതീക്ഷ, രുദ്ര തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. 

ഗാനരചന : ആര്യനാട് സത്യന്‍. സംഗീതം, ആലാപനം :  സാനന്ദ് ജോര്‍ജ്, സന്‍ജിത് ജോര്‍ജ്. ഛായാഗ്രഹണം :  പുഷ്പന്‍. അസോസ്സിയേറ്റ് ഡയറക്ടര്‍  :  ബിജു ശശീന്ദ്രന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സുധന്‍രാജ്. പിആര്‍ഒ : റഹിം പനവൂര്‍. കോസ്റ്റ്യും : സൂര്യ ശ്രീകുമാര്‍. കലാസംവിധാനം : സക്കീര്‍ ചെമ്മരത്ത്മുക്ക്. മേക്കപ്പ്  : അജി പുളിയറക്കോണം. അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ് :  ശരത് സുധന്‍, ശ്യാം സുന്ദര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്  : ഉണ്ണി പേരൂര്‍ക്കട, മുരളി പള്ളിച്ചല്‍. ഫിനാന്‍സ് കണ്‍ട്രോളര്‍  : അവിനേഷ്. യൂണിറ്റ്  : കാര്‍ത്തിക സിനി യൂണിറ്റ്.
പരിശുദ്ധൻ ടീം 
ഫ്‌ളവേഴ്‌സ് ടിവിയില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകിട്ട് 6 ന് പരിശുദ്ധന്‍ സംപ്രേഷണം ചെയ്യുന്നു.


Views: 1793
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024