CINEMA14/12/2018

ഫിലിമിലെ 'പടയോട്ടം' കഴിഞ്ഞു: ന്യുജെൻ 'പടയോട്ടം' കാഴ്ചവസ്തുവാക്കി

ayyo news service
ഇന്ത്യൻ സിനിമ ചരിത്രത്തിൽ മലയാളത്തിന്റെ 70 à´Žà´‚à´Žà´‚  അത്ഭുതം എഴുതിച്ചേർത്ത  നവോദയ ചിത്രം പടയോട്ടം വെള്ളിത്തിരയിൽ പകർന്ന പ്രൊജക്റ്റർ  ഇനി കാഴ്ചവസ്തു.  23 മത് ഐ എഫ് എഫ് കെ യുടെ  പ്രദര്ശനവുമായി ബന്ധത്തപ്പെടുത്തി ഏരീസ് പ്ലസ് തീയറ്റർ അധികൃതരാണ്  ഇന്നലെ മുതൽ  പ്രദർശനമൊരുക്കിയത്.    പ്രൊജക്ഷൻ ഡിജിറ്റൽ സാങ്കേതിവിദ്യ കയ്യടക്കിയപ്പോൾ  പണിയില്ലാതെ വിശ്രമത്തിലായിരുന്നു  പഴയ  പ്രൊജക്ടറെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്‌ഷ്യം.. 1982  ൽ ഒരു കോടി മുതൽ മുടക്കിൽ നവോദയ അപ്പച്ചൻ  നിർമിച്ച മൾട്ടി താര ചിത്രം  അന്ന് എസ് എൽ തീയറ്റർ  കോംപ്ലക്സായിരുന്ന ഇവിടെയാണ്  പ്രദർശിപ്പിച്ചത്.  അന്ന് ബോക്സ് ഓഫീസ് ഹിറ്റായ ചിത്രം മലയാള സിനിമയുടെ മട്ടും ഭാവവും മാറ്റിയെന്നത് പിന്നത്തെ ചരിത്രം.  2018  ൽ  ന്യുജൻ നായകൻ ബിജുമേനോന്റെ  ചിത്രം പടയോട്ടം  എത്തിക്കഴിഞ്ഞപ്പോൾ പുതിയ തലമുറയെ പഴയ പടയോട്ടത്തിന്റെ വിജയഗാഥ ഓർമപ്പെടുത്തി കാലങ്ങളോളം à´†   à´¨à´¾à´²àµà´ªàµà´¤àµà´•ാരൻ പ്രൊജക്ടർ അവിടയുണ്ടാകും.. അത് ഫിലിമിൽ പകർത്തിയ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിനെയും കൂടി ഓര്മപ്പെടുത്തും.  ഇപ്പോഴും 35à´Žà´‚à´Žà´‚ 70à´Žà´‚à´Žà´‚  ഫിലിം പ്രദർശിപ്പിക്കാൻ പ്രവർത്തനശേഷിയുള്ള  അവനെ  അന്ന് ഒരു  ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്.  35à´Žà´‚à´Žà´‚ 70à´Žà´‚à´Žà´‚  ഫിലിം പ്രദർശിപ്പിക്കാൻ കഴിയുന്ന അത്തരം പ്രോജക്ടാർ .സിറ്റിയിൽ സെൻട്രൽ തീയറ്ററിൽ മാത്രമേയുള്ളു.  അവിടെ ഇപ്പോഴും അതിലാണ് പ്രദർശനം.   
Views: 1812
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024