CINEMA05/04/2022

'ക്യാൻ ഐ സേ ചിയേഴ്സ് ' പൂർത്തിയായി

Raheem Panavoor
എം. കെ.കൃഷ്ണപ്രസാദ് രചനയും  സംവിധാനം  നിർവഹിക്കുന്ന  ചിത്രമാണ് ക്യാൻ ഐ സേ ചിയേർസ്.  സിയാദ്  പൂക്കുഞ്ഞ്  ആണ് ക്രിയേറ്റീവ് ഡയറക്ടർ. കെയ്റോൺ  പ്രൊഡക്ഷൻസിന്റെ  ബാനറിൽ ശരണ്യ കൃഷ്ണപ്രസാദ്. റ്റിആണ് ചിത്രം നിർമിക്കുന്നത് . 
അഗ്ര, ഋഷി
ആർക്കിടെക്റ്റായ സിദ്ധാർത്ഥന്റെ മദ്യപാന ശീലങ്ങൾ അയാളുടെ വ്യക്തി ജീവിതത്തേയും   കുടുംബ ജീവിതത്തേയും   എങ്ങനെ ബാധിക്കുന്നു എന്നും    കാലങ്ങളായുള്ള അയാളുടെ ആ  ശീലങ്ങളെ മറികടക്കുവാനുള്ള  സിദ്ധാർത്ഥന്റെ  ശ്രമങ്ങളെക്കുറിച്ചും  വ്യത്യസ്തമായ അവതരണത്തിലൂടെ   ഈ  ചിത്രത്തിൽ പറയുന്നു.

ഋഷി, ബാബു ജോസ്, ധനിൽ, സജേഷ്  മാഞ്ഞാലി, ജോബി  കൊടകര, സുരേഷ് മാഞ്ഞാലി, രാജീവ്,ബെൻസി, അജിത് പണിക്കശ്ശേരി, സണ്ണി,അഗ്ര, ദക്ഷ പാർവതി, ശ്രുതി  എന്നിവരാണ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം: മിഥുൻ ദ്രോണ. പശ്ചാത്തലസംഗീതം, എഡിറ്റിംഗ് :  ക്രിസ്റ്റി ഫ്രാൻസിസ്. പ്രൊഡക്ഷൻ കൺട്രോളർ :സജേഷ്  മാഞ്ഞാലി. മേക്കപ്പ് : മനോജ് അങ്കമാലി.പിആർഒ :റഹിം പനവൂർ. കലാസംവിധാനം:   റിഷാദ് ഹൈദ്രോസ്. അസിസ്റ്റന്റ് ഡയറക്ടർമാർ: ആഗുൽ,ഗ്രാംഷി. അസിസ്റ്റന്റ് ക്യാമറാമാൻ :മനു കായംകുളം. കളറിസ്റ്റ് :എബിൻ ഫിലിപ്പ്. ഡിസൈൻ: ബെൻസി എം സണ്ണി.

സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
Views: 641
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024