CINEMA26/04/2024

'അവധൂതന്‍'

Rahim Panavoor
അനില്‍ ശ്രീരാഗത്തിന്റെ രചനയിലും  സംവിധാനത്തിലും നിര്‍മാണത്തിലും  കണ്ണൂര്‍ ടി.ടി  ഉഷ നായികയാകുന്ന ചിത്രമാണ്  'അവധൂതന്‍ '.കളര്‍ ഫിലിംസ് ആന്റ്  ഫ്രെയിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. കന്യാകുമാരി, തെന്മല, തെങ്കാശി, സുന്ദര പാണ്ഡ്യപുരം, നെടുമങ്ങാട്, വാരണാസി തുടങ്ങിയ  ലൊക്കേഷനുകളില്‍ ചിത്രീകരണം  പുരോഗമിക്കുന്നു.അവധൂതയുടെ വേഷമാണ്  ടി.ടി. ഉഷയ്ക്ക്.രഘു ചുള്ളിമാനൂരാണ് നായക പ്രാധാന്യമുള്ള അവധൂതന്റെ വേഷത്തില്‍ എത്തുന്നത്.അനില്‍ ശ്രീരാഗത്തിന്റെ അവധൂത ഗുരുവിനെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. ഗുരുവിന്റെ മഹത്വം ലോകം അറിയേണ്ടത് ശിഷ്യനിലൂടെയാകണമെന്ന അനില്‍ ശ്രീരാഗത്തിന്റെ ആഗ്രഹമാണ് ഈ ചിത്രത്തിലൂടെ സഫലമാകുന്നത്. കാലടി ഓമന, അമ്പിളി സജി, ഈശ്വരന്‍ വടക്കം, രാജ് രാമന്‍, ബിജു ബാലകൃഷ്ണന്‍,മോഹനന്‍സ്വാമി ജയചന്ദ്ര തീര്‍ത്ഥതുടങ്ങിയവര്‍ മറ്റു  ശ്രദ്ധേയ കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.ഛായാഗ്രഹണം :വിഷ്ണു മോഹന്‍ദാസ്, അനില്‍ ശ്രീരാഗം ഗാനരചന : വിനോദ് വൈശാഖി, പ്രദീഷ് അരുവിക്കര , രജനി രാമദാസന്‍ പോറ്റി.സംഗീത സംവിധാനം  : സബീഷ്ബാല. എഡിറ്റിംഗ് : അമല്‍ ജിത്ത്.പിആര്‍ഒ : റഹിം പനവൂര്‍.ചലച്ചിത്ര നടന്‍  മധു ആണ് സിനിമയുടെ  ആദ്യ പോസ്റ്ററിന്റെ പ്രകാശനം   നിര്‍വഹിച്ചത്.മധു, കൊച്ചുപ്രേമന്‍, കാലടി ഓമന തുടങ്ങിയവര്‍ അഭിനയിച്ച അവതാരങ്ങള്‍ പുനര്‍ജനിക്കട്ടെ എന്ന ചിത്രത്തിനു ശേഷം  അനില്‍ ശ്രീരാഗം  സംവിധാനം ചെയ്യുന്ന സിനിമയാണിത്.നിരവധി പരസ്യ ചിത്രങ്ങളും  ഡോക്യുമെന്ററികളും  ടെലിഫിലിമുകളും  അനില്‍ ശ്രീരാഗം സംവിധാനം ചെയ്തിട്ടുണ്ട്.

Views: 352
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024