EVENTS05/05/2024
സെലിബ്രേഷന്‍ ഓഫ് ലൈറ്റ്‌സ്: ഫാഷന്‍ ഫോട്ടോഗ്രഫി ശില്‍പശാല
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നികോണ്‍ ഇന്ത്യ എന്നിവരുമായി സഹകരിച്ച് ഇമാജനീര്‍ സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രഫി ദ്വിദിന ഫാഷന്‍ ഫോട്ടോഗ്രഫി ശില്‍പശാല സംഘടിപ്പിക്കുന്നു. മെയ് 18, 19 തിയ്യതികളില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ശില്‍പശാലയില്‍ ഫാഷന്‍ ഫോട്ടോഗ്രഫര്‍ മഹേഷ് ഹരിലാല്‍ ക്ലാസിന് നേതൃത്വം നല്‍കും. സെലിബ്രേഷന്‍ ഓഫ് ലൈറ്റ്‌സ് എന്ന പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചുവരുന്ന ശില്‍പശാലയുടെ മൂന്നാം പതിപ്പിനാണ് വൈലോപ്പിളി സംസ്‌കൃതി ഭവന്‍ വേദിയാകുന്നത്.
ഫാഷന്‍ ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട കളര്‍, വെളിച്ചം, മോഡലിങ്ങ്, ലെന്‍സ് തുടങ്ങി വിവിധ സാങ്കേതികവശങ്ങളുടെയും ഉപകരണങ്ങളുടെയും പ്രായോഗിക പരിശീലനം ഉള്‍ക്കൊള്ളുന്നതായിരിക്കും ശില്‍പശാല. സ്വന്തം കാമറയും അത് ഉപയോഗിക്കുന്നതില്‍ പരിജ്ഞാനവുമുള്ള 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. രണ്ട് ദിവസം നീളുന്ന 13 മണിക്കൂര്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനമായ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ - 0471-2311842, 8289943307, ഇമെയില്‍ : directormpcc@gmail.com
Views: 177
SHARE