NEWS07/11/2016

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ട്രേഡ് യൂണിയന്‍ പ്രക്ഷോഭത്തിന്

ayyo news service
തിരുവനന്തപുരം:സ്വതന്ത്രമായും നിര്‍ഭയമായും ജോലിചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി പ്രത്യക്ഷ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചതായി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം à´•à´°à´¿à´‚, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ പി രാജേന്ദ്രന്‍, ഐഎന്‍ടിയുസി സംസ്ഥാന  പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണികുളം, എച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി à´Žà´‚ കെ  കണ്ണന്‍, യുടിയുസി സംസ്ഥാന പ്രസിഡന്റ് തോമസ് ജോസഫ് എന്നിവര്‍ അറിയിച്ചു.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഒരാളുടെയും ഔദാര്യമല്ല. എല്ലാവര്‍ക്കും നിയമപരിരക്ഷയും നീതിയും ഉറപ്പാക്കുന്ന കോടതികള്‍ കൈയൂക്കിന്റെയും ധാര്‍ഷ്ട്യത്തിന്റെയും വേദിയാക്കുന്ന അഭിഭാഷകരുടെ നിലപാട് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ് . നിയമജ്ഞര്‍ തന്നെ നിയമം ലംഘിക്കുന്ന അപൂര്‍വ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. à´ˆ അവസ്ഥ ഇനിയും കൈയുംകെട്ടി നോക്കി നില്‍ക്കാന്‍ തൊഴിലാളി സംഘടനകള്‍ക്കാവില്ലെന്നും ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി അറിയിച്ചു. 


Views: 1771
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024