പാരീസ്: അയര്‍ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്ത് ഫ്രാന്‍സ് യൂറോ കപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു . ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം അന്റോണിയോ ഗ്രീസ്മാൻ നേടിയ രണ്ടു ഗോളുകളാണ് ഫ്രാൻസിന് തകർപ്പൻ വിജയം സമ്മാനിച്ചത്
മൂന്നാം മിനിറ്റില്‍ റോബി ബ്രാഡിയിലൂടെ(പെനാല്‍റ്റി) അയര്‍ലണ്ടാണ് മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ ആക്രമണത്തിന്റെ മൂര്‍ച്ചകൂട്ടിയ ഫ്രാന്‍സ് 58, 61 മിനുട്ടുകളിലായി ഗ്രീസ്മാനിലൂടെ ലീഡുയർത്തി. മൂന്നു മിനിറ്റിനിടെ വീണ രണ്ടു ഗോളുകളുടെ ആഘാതത്തില്‍നിന്നു മുക്തരാകാന്‍ ഐറിഷ് പടയ്ക്കു കഴിഞ്ഞില്ല.