NEWS23/12/2016

കെ കരുണാകരൻ തുടങ്ങിവച്ച പ്രവർത്തനങ്ങളെ ഇപ്പോഴും നടക്കുന്നുള്ളൂ: ജെയിംസ് സണ്ണി

ayyo news service
ജെയിംസ് സണ്ണി,കെആർ ക്ളീറ്റസ്,എംബി ഗംഗാപ്രസാദ്‌
തിരുവനന്തപുരം:ലീഡർ കെ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇവിടെ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങളും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുമാണ് ഇപ്പോഴും ഇവിടെ നടക്കുന്നതെന്ന് മുൻ സംസ്ഥാന എൻ ജി à´’ പ്രസിഡന്റ് ജെയിംസ് സണ്ണി പറഞ്ഞു.  സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എംപ്ലോയിസ് അസോസിയേഷൻ സംഘടിപ്പിച്ച(എസ് സി എൽ à´‡ à´Ž)  ആറാമത് കെ കരുണാകരൻ അനുസ്മരണ പ്രഭാഷണത്തിൽ  മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

നമ്മുടെ സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് മികച്ച അടിത്തറപാകിയത് മുഖ്യമന്ത്രി കെ കരുണാകരൻ അല്ലാതെ മറ്റാരുമല്ല.    à´­à´°à´£ ചട്ടങ്ങളും നിയമവും മറികടന്ന് മുഖ്യമന്ത്രി കരുണാകരൻ ഇവിടെ ഒന്നും ചെയ്തിട്ടില്ല.  അങ്ങനെയല്ലാതെ അദ്ദേഹം ചെയ്ത് വെന്ന് പറയുന്നെങ്കിൽ അത് അംഗീകരിക്കാനാവില്ല.  അതിനു à´šà´¿à´² ഉദാഹരങ്ങൾ ചൂണ്ടിക്കാട്ടിയ ജെയിംസ് സണ്ണി , കെ കരുണാകരനെന്ന ഭരണകർത്താവിനെക്കുറിച്ചു താനെഴുതുന്ന പുസ്തകത്തിൽ അതെല്ലാം വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നും നാലുമാസത്തിനുള്ളിൽ പുസ്തകം പ്രകാശനം ചെയ്യുമെന്നും പറഞ്ഞു.

കെആർ ക്ളീറ്റസ് അധ്യക്ഷനായ ചടങ്ങിൽ, എസ് സി എൽ ഇ എ പ്രസിഡന്റ് എംബി ഗംഗാപ്രസാദ്‌, അശോകൻ പുതുപ്പാടി , കാസർകോട് വിജയൻ എന്നിവർ സംസാരിച്ചു.
Views: 1917
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024