തിരുവനന്തപുരം:പാളയം എം ജി റോഡിൽ വി ജെ ടി ഹാളിനു സമീപത്തെ മാൻ ഹോളിൽ നിന്നു എണ്ണ ഒഴുകിയതിനെത്തുടർന്നു ഒഴിവായത് വൻ അപകടം. ആസ്ഥാനത്തെ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായി റോഡിലെ എണ്ണ കഴുകിക്കളഞ്ഞു അപകടം ഒഴിവാക്കി. മൂന്നു ഫയർ എൻജിൻ വാഹനത്തിലെ വെള്ളം ഒഴുക്കേണ്ടിവന്നു. ആറാം തീയതി രാത്രിയിൽ എണ്ണ റോഡിലേക്ക് ഒഴുകിയിരുന്നു. അതുവഴി പോയ ബൈക്ക് യാത്രക്കാരൻ തെന്നിവീഴാൻ പോയപ്പോഴാണ് റോഡിലെ എണ്ണയുടെ കാര്യം അറിഞ്ഞത്. ആർക്കും പരിക്കില്ല ഇയാൾ അറിയിച്ചതിനു അനുസരിച്ചു രാവിലെ തന്നെ ഫയർ ആൻഡ് റെസ്ക്യൂ ടീമെത്തി വാഹനം ഭാഗികമായി തടഞ്ഞു റോഡിലെ എണ്ണ കഴുകിക്കളഞ്ഞാണു വൻ അപകടം ഒഴിവാക്കിയത്.
വി ജെ ടി ഹാളിനു ചുറ്റുവട്ടത്തെ ഹോട്ടലുകളിൽ നിന്നു പാചകത്തിന് ശേഷം ഒഴുക്കിക്കളയുന്ന എണ്ണയാണ് ട്രെയിനേജിലെ അടവ് കാരണം മാൻ ഹോളിലൂടെ പുറത്ത് വന്നത് എന്നാണ് അറിയുന്നത്. ഒരാഴ്ച മുമ്പും ഇങ്ങനെ സംഭവിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.