NEWS04/12/2017

ഇ.എസ്.ഐ. സി റീജിയണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കരുത്: ടി.പി. രാമകൃഷ്ണന്‍

ayyo news service
തിരുവനന്തപുരം: à´‡.എസ്.ഐ കോര്‍പ്പറേഷന്‍ കോഴിക്കോട്, കൊല്ലം റീജിയണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കുവാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരും à´‡.എസ്.ഐ കോര്‍പ്പറേഷനും പിന്തിരിയണമെന്ന്  തൊഴിലും എക്‌സൈസും വകുപ്പ് മന്ത്രി à´Ÿà´¿.പി. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

ചെലവു ചുരുക്കലിന്റെ  മറവിലാണ് സംസ്ഥാനത്തെ അഞ്ച് റീജിയണല്‍ ഓഫീസുകളില്‍ രണ്ടെണ്ണം വെട്ടിച്ചുരുക്കുന്നത്. കോഴിക്കോട്, കൊല്ലം റീജിയണല്‍ ഓഫീസുകള്‍ യഥാക്രമം തൃശ്ശൂര്‍, തിരുവനന്തപുരം റീജിയണല്‍ ഓഫീസുകളോട് ചേര്‍ക്കുവാനാണ് ശ്രമിക്കുന്നത്. കൊല്ലം ജില്ലയില്‍ കശുവണ്ടി മേഖലയിലടക്കം തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളാണ് à´‡.എസ്.ഐ പദ്ധതി വഴി ചികിത്സ തേടുന്നത്. മലബാര്‍ മേഖലയിലെ ഏക റീജിയണണല്‍ ഓഫീസാണ് കോഴിക്കോട് ഉള്ളത്. തൊഴിലാളികള്‍ അവരുടെ ശമ്പളത്തില്‍ നിന്ന് പ്രതിമാസ വിഹിതമടച്ചാണ് à´‡.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നന്നതെന്നും പദ്ധതി à´—ുണഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതമാവുന്ന നിലപാടുകളില്‍ നിന്നും പിന്തിരിയണമെന്നും à´‡.എസ്.ഐ കോര്‍പ്പറേഷനോട് മന്ത്രി ആവശ്യപ്പെട്ടു. 


Views: 1718
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024