NEWS27/02/2024
*ജിഎന്‍ജി മിസിസ് കേരളം - ദി ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യമത്സരം നടന്നു
കൊച്ചി: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിച്ച്, സൗന്ദര്യത്തിന്റെയും കൃപയുടെയും പ്രതിഭയുടെയും മാധുര്യം അടയാളപ്പെടുത്തുന്ന ജിഎന്‍ജി മിസിസ് കേരളം-ദി ക്രൗണ്‍ ഓഫ് ഗ്ലോറി സീസണ്‍ 1ന്റെ ഗ്രാന്‍ഡ് ഫിനാലെ കൊച്ചിയിലെ റാഡിസണ്‍ ബ്ലൂവില്‍ നടന്നു. മത്സരാര്‍ത്ഥികള്‍ അവരുടെ സമാനതകളില്ലാത്ത ചാരുതയും കഴിവും സ്വര്‍ണ്ണം വെള്ളി വിഭാഗങ്ങള്‍ക്ക് കീഴില്‍ പ്രകടിപ്പിച്ചു. സില്‍വര്‍ വിഭാഗത്തില്‍ വൃന്ദ വിജയകുമാര്‍ ജേതാവായപ്പോള്‍ അമിത ഏലിയാസ്, ഡോ. ശില്‍പ ശശികുമാര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഗോള്‍ഡ് വിഭാഗത്തില്‍ പ്രിയങ്ക കണ്ണന്‍ ജേതാവിന്റെ കിരീടവും, ജയലക്ഷ്മി ദിവാകരന്‍, നസിമ കുഞ്ഞ് എന്നിവര്‍ ഒന്നും രണ്ടും റണ്ണര്‍അപ്പ് കിരീടങ്ങളും സ്വന്തമാക്കി. അറുപത്തുരണ്ടുകാരിയായ പ്രൊഫസര്‍ അനിത ശേഖറിന്റെ അസാധാരണമായ മനോഭാവവും സംഭാവനയും പരിഗണിച്ച് ജിഎന്‍ജി മിസിസ് ഇന്‍സ്പിറേറ്റാ എന്ന പേരില്‍ ഒരു പ്രത്യേക കിരീടവുംനല്‍കി.
ജിഎന്‍ജി മിസിസ് കേരളത്തിന്റെ സ്ഥാപക ദീപ പ്രസന്ന, ദിവാ പേജന്റ്സിന്റെ സ്ഥാപകരായ അഞ്ജന മസ്‌കരേനസ്, കാള്‍ മസ്‌കരനാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് ദീപം തെളിച്ചുകൊണ്ടാണ് ആരംഭിച്ചത്. ജൂറി അംഗങ്ങളുടെ പാനലിന്റെ നേതൃത്വം അമര എസ് പല്ലവി (അഭിനേത്രി), അപേക്ഷ ദബ്രാല്‍ (മിസിസ് ഇന്ത്യ എംപ്രസ് ഓഫ് നേഷന്‍ 2023, മിസിസ് മധ്യപ്രദേശ് ജേതാവ് 2022) എന്നിവര്‍ നിര്‍വഹിച്ചു. ദിവാ മത്സരങ്ങളുടെ സ്ഥാപകന്‍ കാള്‍ മസ്‌കരേനാസും കൊച്ചി മുന്‍ ഡിവൈഎസ്പി അരിന്‍ ചന്ദ്ര ബോസും ഇവന്റ് സവിശേഷമാക്കി.
കേരളത്തിന്റെ സാംസ്‌കാരിക ധാര്‍മികതയെ ഉള്‍ക്കൊള്ളിക്കുന്ന വിധത്തില്‍ മുരള്‍പ്രിയ ഹാന്‍ പെയ്ന്റിംഗ് ചെയ്ത അതിമനോഹരമായ സാരികളും സിന്‍ഡ്രെബേ സ്‌കൂള്‍ ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത അതിശയകരമായ ഗൗണുകളും ഷോ ഡയറക്ടറും നൃത്തസംവിധായകനുമായ ജൂഡ് ഫെലിക്സാണ് മുഴുവന്‍ ഷോകേസും സൂക്ഷ്മമായി കൊറിയോഗ്രാഫി ചെയ്തത്.
ജിഎന്‍ജി മിസിസ് കേരള കോര്‍ ടീമിന്റെ ഔദ്യോഗിക മേക്കപ്പ് പാര്‍ട്ണറായി താനു ചുമതലയേറ്റു. സബിത സവാരിയയും ലാക്‌മെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളും സൗന്ദര്യത്തിന്റെ അവസാന മിനുക്കുപണികള്‍ ചേര്‍ത്തുകൊണ്ട് മത്സരാര്‍ത്ഥികളുടെ ഔദ്യോഗിക മേക്കപ്പ് പാര്‍ട്ണര്‍മാരായി പ്രവര്‍ത്തിച്ചു.
കാള്‍ മസ്‌കറേനസ്, അനാജന മസ്‌കരേനസ്, അപേക്ഷ ദബ്രാല്‍, സിസിലിയ സന്യാല്‍ (ഇമേജ് കോച്ചും മിസിസ് ഇന്ത്യ ദി എംപ്രസ് ഓഫ് ദ നേഷന്‍ 2021 വിജയി) എന്നിവരുള്‍പ്പെടെയുള്ള വ്യവസായ പ്രമുഖരുടെ മാര്‍ഗ നിര്‍ദേശപ്രകാരം നാല് ദിവസത്തെ തീവ്രമായ ഗ്രൂമിങ്ങിലൂടെയാണ് ഗ്രാന്‍ഡ് ഫിനാലെക്ക് മത്സരാര്‍ഥികള്‍ തയ്യാറാക്കിയത്.
Views: 400
SHARE