NEWS12/03/2024

നിയമങ്ങള്‍ അവഗണിക്കാതെ നടപ്പാക്കണം : ജസ്റ്റിസ് ബാബുമാത്യു പി.ജോസഫ്

Rahim Panavoor
ഉദ്ഘാടനം  ഉപലോകായുക്ത ജസ്റ്റിസ്  ബാബു മാത്യു പി.ജോസഫ് നിര്‍വഹിക്കുന്നു.
തിരുവനന്തപുരം : കോടതികള്‍ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ നടപ്പാക്കാനുള്ളതാന്നെന്നും അതിനെ  അവഗണിച്ച് മുന്നോട്ടുപോകുന്നത് അപകടകരമായ കാര്യമാണെന്നുംഉപലോകായുക്ത ജസ്റ്റിസ് ബാബുമാത്യു പി.ജോസഫ് അഭിപ്രായപ്പെട്ടു. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളില്‍ കോടതികള്‍ ഇടപ്പെട്ട് ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോള്‍ അത് ഫലപ്രദമായി നടപ്പാക്കിയാല്‍  ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസുക്ഷിക്കാന്‍ ഇടയാക്കുമെന്ന് സ്ത്രീധന നിരോധന നിയമത്തെ പരാമര്‍ശിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.   0പ്രേംനസീര്‍  സുഹൃത് സമിതിയും മൈത്രി കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി  സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.  വിവിധ മേഖലകളില്‍  കഴിവ്  തെളിയിച്ച വനിതകള്‍ക്ക് കേരളീയ വനിതാരത്‌ന പുരസ്‌കാരങ്ങളും നല്‍കി.

അഡ്വ.ഷാഹിദാ കമാല്‍ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം  ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ അഡ്വ: രാഖി രവികുമാര്‍ , പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സമിതി സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ, അശ്വധ്വനി കമാല്‍, സബീര്‍ തിരുമല, പനച്ചമൂട് ഷാജഹാന്‍,  ഡോ.എസ്. അഹമ്മദ്, പൂഴനാട് സുധീര്‍ എന്നിവര്‍ സംബന്ധിച്ചു.

Views: 348
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024