NEWS17/06/2015

സബ് ഇന്‍സ്‌പെക്ടർമാർ റോള്‍മോഡല്‍ ആകണം:ആഭ്യന്തരമന്ത്രി

ayyo news service

തിരുവനന്തപുരം:പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരത്തില്‍ പോലീസ് ട്രെയിനിങ് കോളേജില്‍നിന്ന് പാസിംഗ് ഔട്ട് പരേഡ് നടത്തുന്നതെന്നും  à´“രോ സബ് ഇന്‍സ്‌പെക്ടറും ഓരോ റോള്‍മോഡല്‍ ആകണമെന്നും ആഭ്യന്തരമന്ത്രി  à´°à´®àµ‡à´¶àµ ചെന്നിത്തല പറഞ്ഞു.

തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് ഗ്രൗണ്ടില്‍   46 റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ കേഡറ്റുമാരുടെ പാസിംഗ് ഔട്ട് പരേഡില്‍ à´¸à´²àµà´¯àµ‚ട്ട് സ്വീകരിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നേവി, കോസ്റ്റല്‍ പോലീസ്, തമിഴ്‌നാട് കമാന്‍ഡോ അക്കാദമി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ പരിശീലനമാണ് കേഡറ്റുകള്‍ക്ക് ലഭ്യമാക്കിയതെന്നും കേരള പോലീസ് കാര്യക്ഷമതയിലും കുറ്റാന്വേഷണത്തിലും ഇന്ത്യന്‍ പോലീസിന് തന്നെ മാതൃകയായാണെന്നുംകൂടി  ആഭ്യന്തരമന്ത്രി à´ªà´±à´žàµà´žàµ.  മികച്ച കേഡറ്റുകള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും അദ്ദേഹം സമ്മാനിച്ചു

സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍, പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഗോപാലകൃഷ്ണന്‍, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Views: 1752
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024