NEWS04/07/2015

കോപ്പയിൽ പെറു മൂന്നാം സ്ഥാനക്കാർ

ayyo news service
സാന്തിയാഗോ:കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പാരഗ്വയെ കീഴടക്കി പെറു മൂന്നാം സ്ഥാസ്ഥാനക്കാരായി.  സെമിയില്‍ പരാജയപ്പെട്ടവരുടെ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു പെറുവിന്റെ ജയം. ആന്ദ്രേ കാരില്ലോ, പൗളോ ഗുറെറോ എന്നിവരാണ് ഗോള്‍ നേടിയത്.

ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ വീണില്ല. രണ്ടാം പകുതിയില്‍ (48) ആദ്യ ഗോള്‍ വീണത്. കുവേയ എടുത്ത കോര്‍ണര്‍ കിക്ക് ആന്ദ്രേ കാരില്ലോ പാരഗ്വയ്ന്‍ വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് കളിതീരാന്‍ മിനിറ്റുകള്‍ ശേഷിക്കുമ്പോഴാണ് രണ്ടാം ഗോളും നേടി കോപ്പയിലെ മൂന്നാം സ്ഥാനവും ഉറപ്പാക്കിയത്. ക്വാര്‍ട്ടറില്‍ ഹാട്രിക്ക് പ്രകടനം നടത്തിയ പൗളോ ഗുറെറോയാണ് (89) ഗോള്‍ നേടിയത്.



Views: 1724
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024