Mobirise Website Builder v4.9.3
NEWS01/12/2015

കൂടിയാട്ടം കലാകാരി മാര്‍ഗി സതി അന്തരിച്ചു

ayyo news service
തിരുവനന്തപുരം:  പ്രമുഖ നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗിസതി(50)  അന്തരിച്ചു. അര്‍ബുദ രോഗബാധിതയായി ആര്‍.സി.സിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.  ശ്രീ രാമചരിതം നങ്ങ്യാര്‍കൂത്ത് മാര്‍ഗി സതിയുടെ സംഭാവനയാണ്.

2001 ഒക്‌ടോബറില്‍ കൂടിയാട്ടത്തെ ലോക പൈതൃക കലാരൂപമായി യുനസ്‌കോയുടെ പ്രഖ്യാപനവേളയില്‍ ലോകമെമ്പാടുമായി തിരഞ്ഞെടുക്കപ്പെട്ട 500 വിശിഷ്ട അതിഥികളുടെ മുമ്പാകെ യുനസ്‌കോ ആസ്ഥാനത്ത് അവര്‍ കൂടിയാട്ടം അവതരിപ്പിച്ചു.

സംസ്‌കൃത പണ്ഡിതരായ സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരിയുടേയും പാര്‍വതി അന്തര്‍ജനനത്തിന്റെയും മകളായി ചെറുതുരുത്തിയിലാണ് സതി ജനിച്ചത്. പതിനൊന്നാമത്തെ വയസ്സില്‍ കേരള കലാമണ്ഡലത്തില്‍ കൂടിയാട്ടം അഭ്യസിച്ചു തുടങ്ങി. ഗുരു പൈങ്കുളം രാമ ചാക്യാര്‍, മണി മാധവ ചാക്യാര്‍, അമ്മന്നൂര്‍ മാധവ ചാക്യാര്‍ എന്നിവരുടെ കീഴില്‍ എട്ട് വര്‍ഷം പഠിച്ചു.

സംസ്‌കൃത പണ്ഡിതരായ സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരിയുടേയും പാര്‍വതി അന്തര്‍ജനനത്തിന്റെയും മകളായി ചെറുതുരുത്തിയിലാണ് സതി ജനിച്ചത്. പതിനൊന്നാമത്തെ വയസ്സില്‍ കേരള കലാമണ്ഡലത്തില്‍ കൂടിയാട്ടം അഭ്യസിച്ചു. 1988 ല്‍ തിരുവനന്തപുരത്ത് മാര്‍ഗിയില്‍ ചേര്‍ന്നു.  നങ്ങ്യാര്‍കൂത്തിലാണ് പിന്നീട് ശ്രദ്ധേകേന്ദ്രീകരിച്ചത്.  ശ്രീ രാമചരിതം നങ്ങ്യാര്‍കൂത്ത് മാര്‍ഗി സതിയുടെ സംഭാവനയാണ്.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 2008 ല്‍ കലാദര്‍പ്പണം അവാര്‍ഡ്, നാട്യരത്‌ന പുരസ്‌കാരം എന്നിവ ലഭിച്ചു. നങ്ങ്യാര്‍കൂത്തിനെക്കുറിച്ചുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജൂനിയര്‍ ഫെലോഷിപ്പും നേടി.

മകൾ രേവതി കൂടിയാട്ടം കലാകാരിയാണ്.  ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്


Views: 1889
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY