തിരുവനന്തപുരം:സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിന്റെ സത്യാവസ്ഥ അറിയേണ്ടത് ശ്രിനാരായണിയരുടെതു മാത്രമല്ല കേരളീയരുടെ മൊത്തം ആവിശ്യമാണ്. അതിലേയ്ക്കായി എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ച് സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കണം. ഇതിന്റെ പേരിൽ കൂടുതൽ സമരങ്ങൾ സർക്കാരായിട്ട് ഉണ്ടാക്കരുതെന്നും വി എസ് ആവിശ്യപ്പെട്ടു. സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണം ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യക സംഘം അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് സ്വാമിയുടെ കുടുംബാങ്ങളും ശ്രീനാരായണ ധർമവേദി അംഗങ്ങളും സെക്രട്ടറിയേ റ്റിന് മുന്നിൽ ആരംഭിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി എസ് അച്ചുദാനന്ദൻ. ധർമവേദി ചെയർമാൻ ഗോകുലം ഗോപാലാൻ അധ്യക്ഷനായിരുന്നു.
ഉപാവസസമരത്തിന് മുന്നോടിയായി പാളയത്ത് നിന്നാരംഭിച്ച സെക്രട്ടറിയേറ്റ് മാർച്ചിന് ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശ് സ്വാമിയുടെ കുടുംബാങ്ങളായ സി രാജേന്ദ്രാൻ,കെ ശാന്തകുമാരി, വിജയകുമാർ, ശകുന്തള,സഹദേവൻ തുടങ്ങിയവർ നേതൃത്വം നല്കി.