Mobirise Website Builder v4.9.3
NEWS03/06/2016

ലേബര്‍ ക്യാമ്പിൽ വൻ അഗ്നിബാധ;11 പേര്‍ വെന്തുമരിച്ചു

ayyo news service
ദോഹ:  ഖത്തറിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലേബര്‍ ക്യാമ്പിലുണ്ടായ വൻ അഗ്നിബാധയിൽ  11 പേര്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പൊള്ളലേറ്റു. കത്തി കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്നാണ് വിവരം. ബുധനാഴ്ച വൈകുന്നേരം ആറരയോടെ അബു സംറ അതിര്‍ത്തിക്ക് സമീപമാണ് അഗ്നിബാധയുണ്ടായത്.  കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലേബര്‍ ക്യാമ്പ് പൂര്‍ണമായും കത്തി നശിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. 

നഗരത്തിലെ ടൂറിസം പ്രോജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയവരാണ് മരിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കണ്‍സ്ട്രഷക്ഷന്‍ കമ്പനിയില്‍ ജോലിക്കാരാണെന്നാണ് വിവരം. 
Views: 1572
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY