OF YOUTH [ Only for Youth ]20/12/2017

പൊതുവിദ്യാഭ്യാസ സദസ്സിന് ഹൃദയപക്ഷം ചേരാന്‍ അതിയൂരിലെ കുട്ടികളും

ayyo news service
മേഘയ്ക്ക് പുസ്തകം നല്‍കികൊണ്ട് കെ.ആന്‍സലന്‍  ഉദ്ഘാടനം ചെയ്യുന്നു 
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളെ പുനസൃഷ്ടിച്ച് മികവുറ്റതാക്കുന്ന à´ˆ കാലത്ത് പൊതുവിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തന മാതൃകകളുടെ അനുഭവസാക്ഷ്യം ഒരുക്കി അതിയൂര്‍ ഗ്രാമപഞ്ചായത്തിലെകുട്ടികളും. ബാലരാമപുരം ബി.ആര്‍.സിയില്‍അതിയൂര്‍ ഗ്രാമപഞ്ചായത്തില്‍സ്ഥിതിചെയ്യുന്ന  10 വിദ്യാലയങ്ങളിലെ കുട്ടികളാണ് à´ˆ അനുപമസന്ധ്യ നെല്ലിമൂട്ജംഗ്ഷനില്‍സംഘടിപ്പിച്ചത്.  സര്‍ഗ്ഗ വിരുന്നൊ രുക്കി സര്‍ഗ്ഗസന്ധ്യതീര്‍ത്ത കുട്ടികളുടെ കലാപ്രകടനത്തോട് ഒപ്പം കൂടാന്‍ നെയ്യാറ്റിന്‍കര à´Žà´‚.എല്‍.à´Ž. കെ.ആന്‍സലന്‍, എസ്.എസ്.à´Ž.ജില്ലാ പ്രോജക്ട്ഓഫീസര്‍ ശ്രീകുമാരന്‍, അതിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.റ്റി.ബീന, വാര്‍ഡ് മെമ്പര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എസ്.ജി.അനീഷ്, സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ സന്ധ്യ.പി.എസ്. തുടങ്ങിയവര്‍ എത്തിയിരുന്നു. 

പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ മികവാര്‍ന്ന തരത്തില്‍ അവതരിപ്പിച്ചു.  അവതാരകരായിമിനുന്ന പ്രകടനം കാഴ്ചവച്ച à´—à´µ. എല്‍.പി.എസ്. അവണാകുഴിയിലെ 4-ാംക്ലാസ് വിദ്യാര്‍ത്ഥിനി നിയ.എസ്.എന്‍, à´Žà´‚.കെ.à´Žà´‚.എല്‍.പി.എസ്. പോങ്ങിലിലെ 4-ാം ക്ലാസ്‌വിദ്യാര്‍ത്ഥിനി ആന്‍മരിയ എന്നിവര്‍ കാണികളില്‍ അമ്പരപ്പുളവാക്കി.  à´—à´µ.യു.പി.എസ്.പുതിച്ചലിലെ ഭിന്നശേഷിക്കാരി മേഘയ്ക്ക് പുസ്തകം നല്‍കികൊണ്ട് നെയ്യാറ്റിന്‍കര à´Žà´‚.എല്‍.à´Ž. കെ.ആന്‍സലന്‍ പ്രസ്തുത സദസ് ഉദ്ഘാടനം ചെയ്തു.  à´—à´µ.യുപി.എസ്. പുതിച്ചലിലെ 4-ാംക്ലാസ് വിദ്യാര്‍ത്ഥിനി റഹിമ.എസ്. സ്വാഗതവും, സെന്റ് ക്രിസോസ്റ്റോം, ജി.എച്ച്.എസ്.എസ്.നെല്ലിമൂടിലെഅഡിന ഷെര്‍ജിന്‍ കൃതജ്ഞയും രേഖപ്പെടുത്തി.  ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പൂതപ്പാട്ട് ദൃശ്യാവിഷ്‌കാരമായി അവതരിപ്പിച്ച à´—à´µ.യു.പി.എസ്. പുതിച്ചലിലെകുട്ടികള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി, 

പൊതുവിദ്യാഭ്യാസസംരക്ഷണ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി എത്തിയ സെന്റ് ക്രിസോസ്‌റ്റോം ജി.എച്ച്.എസ്.എസിലെ കുട്ടികളും ജൈവവൈവിധ്യ പാര്‍ക്കിന്റെ ആവശ്യകത ഇംഗ്ലീഷ്‌ സ്‌കിറ്റായിഅവതരിപ്പിച്ച à´Žà´‚.കെ.à´Žà´‚.എല്‍.പി.എസ്. പോങ്ങിലിലെ 
 à´•ുട്ടികളും പൊതുവിദ്യാഭ്യാസ സദസ്സില്‍ എത്തിച്ചേര്‍ന്ന പൊതുവിദ്യാലയ സ്‌നേഹികള്‍ക്ക് പുത്തനുണര്‍വ്വും ആവേശവും പകര്‍ന്നു..  പഞ്ചായത്തതിലെ 10 വിദ്യാലയങ്ങളും ഒന്നിനൊന്ന് മികച്ചതാണ് എന്ന അനുഭവമാണ് നെല്ലിമൂട് നിവാസികള്‍ക്ക് à´ˆ അനുപമസന്ധ്യ സമ്മാനിച്ചത്.

Views: 2077
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024