OF YOUTH [ Only for Youth ]18/04/2015

തെങ്ങ്കയറാന്‍ മാത്രമല്ല എഴുതാനും അറിയാം

SUNILKUMAR
ഇന്ന് ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും കമന്റുകളും ലൈക്കുകളും കൂട്ടാന്‍ പെടാപാടുപെടുന്ന യുവത്വത്തിന്  à´’രു വ്യത്യസ്ത മാതൃകയാണ് എസ് പുഷ്പരാജ് എന്ന യുവ എഴുത്തുകാരന്‍.  à´…ച്ഛനുപേക്ഷിച്ചുപോയ കുട്ടിക്കലത്തെ അനാഥത്വം,ദാരിദ്ര്യം,വേദന എന്നീ അനുഭവങ്ങള്‍ പേപ്പറില്‍  à´ªà´•ര്‍ത്തുന്നത് ശീലമാക്കിയപ്പോള്‍ 80ല്‍ പരം ചെറു കഥകളാണ് രൂപപ്പെട്ടത്.  à´ªà´¤àµà´¤à´¾à´‚ക്ലാസ് പഠനം കഴിഞ്ഞു  à´•ുടുംബത്തിന്റെ ദാരിദ്ര്യമകറ്റാന്‍ കൂലിപ്പണിയും തെങ്ങുകയറ്റവും ഉപജീവനമാക്കിയപ്പോള്‍ മിച്ചം പിടിച്ച സ്വന്തം അധ്വാനത്തിന്റെ പണമുപോഗിച്ച് 2014ല്‍ എട്ടു ചെറുകഥകള്‍ 'ശിലകള്‍ക്ക് പറയാനുള്ളത്' എന്നപേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇതിനു മുന്‍പ് 2009 ലാണ് ആദ്യ പുസ്തകം പുറത്തിറക്കിയത്.  à´¬à´¿à´·à´ªàµà´ªàµà´¹àµ—സിലെ ആറുമാസത്തെ  à´²à´¾à´®àµà´ªàµâ€Œà´•ോഴ്‌സിന്റെ അനുഭവത്തിലാണ് 11 ലേഖന സമാഹാരങ്ങളുടെ 'പ്രാര്‍ഥനാമ്യതം' പ്രസിദ്ധീകൃത്മായത്.  à´’രു തിരസ്‌കാരത്തിന്റെ വാശിയിലാണ് à´…à´µ പുസ്തകമായത്.  à´œàµ€à´µà´¨àµâ€ വെളിച്ച മാസികയില്‍ ലേഖനങ്ങള്‍ അച്ചടിക്കാന്‍ ബിഷപ്പ്ഹൗസ് വിസമ്മതിച്ചതും, വായിക്കാനായി സ്വന്തം  à´‡à´Ÿà´µà´•യിലെ അച്ഛനെ കാണിച്ചപ്പോള്‍ എടുത്തെറിഞ്ഞ്് പോയി ജോലിചെയ്ത് ജീവിക്കാന്‍ പറഞ്ഞതുമാണ് ആരുടേയും സഹായമില്ലാതെ സ്വന്തം ചെലവില്‍ പുസ്തകമിറക്കാന്‍ കാരണമായത് .  

പുഷ്പരാജിന്റെ അറിവില്ലായ്മയെ ചൂഷണം  à´šàµ†à´¯àµà´¤àµ പ്രസാധകരും കുറച്ചു കാശുതട്ടി. à´† വഴിക്ക് à´…à´§à´¿à´•à´‚ ചെലവായത് പതിനായിരത്തോളമായിരിന്നുവെന്നു à´ˆ ഇരുപത്തേഴുകാരാന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ കഥാ ശില്പശാലയില്‍ പങ്കെടുക്കാന്‍ സ്വന്തം പുസ്തകങ്ങളുമായി എത്തിയ ഏക യുവായിരുന്നു വെള്ളായണിക്കാരന്‍ എസ്. പുഷപരാജ്.  à´Žà´´àµà´¤àµà´¤àµà´‚ മലയാളത്തെ സ്‌നേഹിക്കുകയും ചയ്യെുന്ന ഏതൊരു  à´¯àµà´µà´¾à´µà´¿à´¨àµà´‚ ഇയാളെ മാതൃകയാക്കാം . 

Views: 3783
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024