S CLICKS [ Smart Clicks ]17/04/2020
ബേർഡ്‌സ് ഹാപ്പി ഡേയ്സ്
ayyo news service
ലോക്ക്ഡൗണിനെത്തുടർന്ന് ആളൊഴിഞ്ഞ തലസ്ഥാനത്തെ ഏറ്റവും തിരക്കുള്ള ഈസ്റ്റ്ഫോർട്ടിലെ ഈസ്റ്റ് ബസ്റ്റാന്റ് റോഡ് . വിദൂരതയിൽ ഓടിപ്പോകുന്ന ഒരു പോലീസ് ജീപ്പിനെ മാത്രം സാക്ഷിയാക്കി(ചലിക്കുന്നത്) മറ്റു മനുഷ്യ ശല്യങ്ങളില്ലാതെ റോഡിനെ തീന്മേശയാക്കി ചത്ത എലിയുടെ മാംസം കൊത്തിപ്പറിക്കുകയാണ് കാക്ക. കോവിഡ് സുരക്ഷയെക്കരുതി ഒരെറ്റ കെ എസ് ആർ ടി സി ബസ് പോലും റോഡിനു ഇരുവശവും നിർത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്(അതീവജാഗ്രത). മാർച്ച് 25നു മുൻപ് കാക്കയ്ക്കെന്നല്ല ഒരു പക്ഷിക്കും ഇത് സാധ്യമായിരുന്നില്ല. മനുഷ്യന്‍ ആളെക്കൊല്ലി വൈറസിനെ പേടിച്ച് എല്ലാം അടച്ചുപൂട്ടി വീട്ടിലിരുന്നു ജാഗ്രതയോടെ നേരിടുമ്പോള്‍ മറ്റു ജീവികള്‍ ആ സ്പേസ് ആസ്വദിക്കുകയാണ്.
Views: 1498
SHARE