ARTS25/12/2017

പ്രവാസി കുടുംബങ്ങള്‍ക്ക് പാടാന്‍ അവസരം

ayyo news service
തിരുവനന്തപുരം; ലോകമെമ്പാടുമുള്ള മലയാളികളെ കോര്‍ത്തിണക്കുന്ന ലോകകേരളസഭ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക വിരുന്നുകള്‍ സംഘടിപ്പിക്കുന്നു. കേരളസര്‍ക്കാരും നോര്‍ക്കയും ഭാരത് ഭവന്റെ സര്‍ഗ്ഗാത്മക സംഘാടനത്തില്‍ ഒരുക്കുന്ന പ്രവാസമലയാളം എന്ന മള്‍ട്ടീമീഡിയ ഫിനാലയില്‍ അന്‍പത് വയസ്സിന് താഴെ പ്രായമുള്ള പ്രവാസി കുടുബാംഗങ്ങള്‍ക്ക് പാടാന്‍ അവസരം ഒരുക്കുന്നു. വിദഗ്ദരായ സംഗീതജ്ഞരുടെ മേല്‍നോട്ടത്തില്‍ ഓഡീഷന്‍ ടെസ്റ്റിലൂടെയാണ് ഗായകരെ തെരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 28 നകം ഭാരത് ഭവന്‍, ലോകകേരളസഭ, സാംസ്‌കാരിക വിഭാഗം, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിലോ pravasamalayalam@gmail.com എന്ന ഇ-മെയ്‌ലിലേക്കോ ഫോട്ടോ സഹിതം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതതാണ്. നൂറോളം ഗായകര്‍ സംഗമിക്കുന്ന ഈ മള്‍ട്ടീമീഡിയ അവതരണത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ച്ചയോളം പ്രവാസ ഗീതങ്ങളുടെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 99478 05308, 99954 84148  എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.  


Views: 1579
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024