അനില്‍ ശ്രീരാഗം രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രമാണ് ലെഗ്‌സ്. കാലിന് സ്വാധീനമില്ലാത്ത, നഗരത്തില്‍ അലയുന്ന ഒരു ഭിക്ഷാടകനെക്കുറിച്ചുള്ളതാണ് ഈ ഹ്രസ്വചിത്രം. നഗരത്തിലെ തിരക്കുകളില്‍ പലരുടേയും കാരുണ്യം തേടി അലയുന്ന ഇത്തരക്കാരെ ശ്രദ്ധയില്‍പ്പെട്ടാലും പലരും കണ്ടില്ലെന്ന് നടിച്ചാണ് കാലുകള്‍ മുന്നോട്ട് പോകുന്നതെന്ന് ഈ ചിത്രം ചൂണ്ടിക്കാട്ടുന്നു. സലാം കുന്നത്താണ് ഭിക്ഷാടകനായി അഭിനയിച്ചത്. തിരുവനന്തപുരം പാളയമാണ് ലൊക്കേഷന്‍. ഹിന്ദു ക്ഷേത്രം, ക്രിസ്ത്യന്‍ ചര്‍ച്ച്, മുസ്ലീം പള്ളി എിന്നിവ അടുത്തടുത്ത് സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയില്‍ പാളയത്തിന് ചരിത്രപരമായ സവിശേഷതയുണ്ട്. ഇവ മൂന്നും ഈ ഹ്രസ്വചിത്രത്തില്‍ ഒറ്റ ഫ്രെയിമില്‍ വരുന്നുണ്ട്.
അനില്‍ ശ്രീരാഗം ഛായാഗ്രഹണം : അജിത്ത്. സംഗീതം : ചന്തുമിത്ര. പിആര്‍ഒ: റഹിം പനവൂര്‍. എഡിറ്റിംഗ് : അമല്‍ജിത്ത്. ചമയം: സിനിലാല്‍. പ്രൊഡക്ഷന്‍ കട്രോളര്‍ : വിനീഷ് പുനലൂര്‍. കളര്‍ ഫിലിംസ് ആന്റ് ഫ്രെയിംസിന്റെ ബാനറില്‍ ലെഗ്‌സ് ഓൺലൈനില്‍ റിലീസ് ചെയ്തു. സിനിമാ നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണനാണ് ഓൺലൈന്‍ റീലീസ് നിര്‍വഹിച്ചത്.
അനില്‍ ശ്രീരാഗം രചനയും സംവിധാനവും നിര്‍വഹിച്ച കുപ്പയിലെ മാണിക്യം എന്ന ഹ്രസ്വചിത്രത്തിന് മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറത്തിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു.