അതിഥി റായ്
നവാഗതനായ മനു കൃഷ്ണ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് ശിര്‍ക്. ഒരു മുസ്ലീം പെണ്‍കുട്ടി അനുഭവിക്കേണ്ടിവരുന്ന ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്.
ഏകപക്ഷീയമായ വിവാഹ മോചനങ്ങളില്‍ ഇരകളാകുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് ഈ ചിത്രത്തിലെ നായിക കഥാപാത്രമായ നസീറ. വിവാഹമോചിതയായ പെണ്‍കുട്ടി പിന്നീട് എങ്ങനെ ജീവിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദൈവത്തോട് പങ്കു ചേര്‍ക്കുക എന്നതാണ് ശിര്‍ക് എന്ന അറബി പദത്തിന്റെ അര്‍ത്ഥം. മുത്തലാഖ് ചര്‍ച്ചാ വിഷയമാകുന്ന ചിത്രം കൂടിയാണിത്.
അതിഥി റായ്, മനു കൃഷ്ണ
പതിനൊന്ന് വര്‍ഷത്തോളം ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന മനു കൃഷ്ണ നേരില്‍ കണ്ടതും കേട്ടതുമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.
ജഗദീഷ്, ഇന്ദ്രന്‍സ്, കലാശാല ബാബു, ഇടവേള ബാബു, മനു കൃഷ്ണ, സഞ്ജു സലിം, മഞ്ജിത്ത് നെയ്തശ്ശേരി, ഷാജിലാല്‍ വിളപ്പില്‍ശാല, വിനോദ് നാരായണന്‍, ഷാജി അസീസ്, കുഞ്ചന്‍ ഷിബു, മാസ്റ്റര്‍ ആത്മജ്, അഫ്‌സല്‍, പ്രജിത്ത്, ജയന്‍, വിനോദ്. എ, സ്വാമിനാഥന്‍ ശേഖര്‍, മധുസൂദനന്‍, മാസ്റ്റര്‍ പ്രണവ് വിപിന്‍, മാസ്റ്റര്‍ ആഹില്‍ ഇസാന്‍, അതിഥി റായ്, ശാന്തകുമാരി, ഫാത്തിമാ ഖമീസ്, ഉഷൈദ, റീബ, ബേബി വര്‍ഷ, ബേബി അംനിത, ബേബി തീര്‍ത്ഥ, ബേബി അമല്‍ ഖമീസ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. നായിക കഥാപാത്രമായ നസീറയെ അവതരിപ്പിക്കുന്നത് കന്നട താരം അതിഥി റായ് ആണ്.
ബാനര്‍ : എം.ഡി.എ. പ്രൊഡക്ഷന്‍സ്. ഛായാഗ്രഹണം : ഉദയന്‍ അമ്പാടി. ഗാനരചന : രാജീവ് ആലുങ്കല്‍, മനു കൃഷ്ണ. സംഗീതം : സജീവ് മംഗലത്ത്. ഗായകര്‍ : എം.ജി. ശ്രീകുമാര്‍, സുജാ സുരേഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍: കിച്ചി പൂജപ്പുര, രാജീവ് കുടപ്പനക്കുന്ന്. പിആര്‍ഒ : റഹിം പനവൂര്‍. എഡിറ്റിംഗ് : ജയചന്ദ്രന്‍ കൃഷ്ണ. മേക്കപ്പ് : ബിനു കരുമം. വസ്ത്രാലങ്കാരം : രാധാകൃഷ്ണന്‍
അതിഥി റായ്
അമ്പാടി, തമ്പി ആര്യനാട്. കലാസംവിധാനം : പി.കെ. ദീപ്തികുമാര്‍. അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ് : പ്രബിരാജ് മൂടാടി, സന്തോഷ്. അസോസ്സിയേറ്റ് ക്യാമറാമാന്‍ : ശരത് ദേവ്. യൂണിറ്റ്, ലാബ് : ചിത്രാഞ്ജലി. കലാ സംവിധാന സഹായികള്‍: സുകുമാര്‍, സതീഷ്‌കുമാര്‍, ജിജി.
തിരുവനന്തപുരം, കോഴിക്കോട്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ശിര്‍ക് ഉടന്‍ തിയേറ്ററുകളിലെത്തും.