മധു പട്ടത്താനംകോളേജ് കാമ്പസിന്റെ പശ്ചാത്തലത്തില്‍ എഗ്രിമെന്റ് പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് കിങ്ങിണിക്കൂട്ടം. നവാഗതനായ പ്രവീൺ ചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സന്തോഷ് ഫിലിംസിന്റെ (മാരാമൺ) ബാനറില്‍ സന്തോഷ് മാരാമൺ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. ന്യൂജനറേഷന്‍ പാത പിന്തുടര്‍് കാമ്പസ് പശ്ചാത്തലത്തിലുള്ള വ്യത്യസ്തമായ പ്രണയകഥയാണ് ചിത്രത്തിലൂടെ പറയുന്നത് ചില സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ പതിനഞ്ചുദിവസത്തെ കരാര്‍ പ്രണയത്തിലേര്‍പ്പെടുന്നവരുടെ കഥയാണിത്. പ്രണയത്തോടൊപ്പം കോമഡിയും ആക്ഷനുമുണ്ട്.
പ്രവീൺ ചന്ദ്രന്‍ സന്തോഷ് മാരാമൺ മധു പട്ടത്താനം, രഞ്ജിത്ത്‌രാജ്, ശരത്, മുരുകന്‍ കേച്ചേരി, ആനന്ദകുമാര്‍, കായംകുളം പങ്കജാക്ഷന്‍, കണ്ണന്‍ സാഗര്‍, സജി പേയാട്, ഹരീഷ് മലയാലപ്പുഴ, മനോജ് വഴിപ്പടി, ഷൈജു പുന്നപ്ര, രശ്മി അനില്‍, ഉഷ ടി.ടി, വൈഗ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. നായകനും നായികയും പുതുമുഖങ്ങളാണ്.
ക്യാമറ: അരുൺ സിത്താര. ഗാനരചന: രമാ അന്തര്‍ജനം കാലടി. സംഗീതം : രാമവര്‍മ്മത്തമ്പുരാന്‍ ( കിളിമാനൂര്‍ കൊട്ടാരം). ഗായകര്‍ : പന്തളം ബാലന്‍, വിഷ്ണു മോഹന്‍, സരിഗ ഒ.എസ്. പ്രൊഡക്ഷന്‍ കൺട്രോളര്‍ : ജോസ് വരാപ്പുഴ. പിആര്‍ഒ : റഹിം പനവൂര്‍. മേക്കപ്പ് : സുരേഷ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് : നൂര്‍ ഓച്ചിറ. അസോസ്സിയേറ്റ് ഡയറക്ടര്‍മാര്‍ : ഉണ്ണി വിജയമോഹന്‍, വിഷ്ണു റൂബി. കലാസംവിധാനം : അനീഷ് ശൂരനാട്, പങ്കജാക്ഷന്‍. കോറിയോഗ്രാഫി : വെൺ മണി ഉണ്ണികൃഷ്ണന്‍. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ : രഞ്ജിത്ത്, ബാലമുരളി. ഡിസൈന്‍സ് : ദീപു പുരുഷോത്തമന്‍.
ഓച്ചിറ, കായംകുളം, പത്തനംതിട്ട, കോഴഞ്ചേരി, തിരുവനന്തപുരം എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍. നവംബറില്‍ ഓച്ചിറയില്‍ ചിത്രീകരണം ആരംഭിക്കും.