CINEMA21/07/2017

വാര്‍ ഓഫ് ലൗ

ayyo news service
സോഫിയ, നയന്‍താര ഗോപാല്‍, സോണല്‍ ഒറ്റപ്പിലാക്കില്‍
ഒരു മുക്കുവ പെണ്ണിനെ പ്രണയിച്ച നാട്ടുംപുറത്തുകാരന്റെ കഥ പറയുന്ന ചിത്രമാണ് വാര്‍ ഓഫ് ലൗ. അരുണ്‍രാജ് പൂത്തണല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഓസ്ട്രിയ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവിത ആര്‍ പ്രസന്ന, താഹിര്‍ വല്ലാപ്പുഴ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

പുതുമുഖം സോണല്‍ ഒറ്റപ്പിലാക്കില്‍ ആണ് നായകന്‍. നയന്‍താര ഗോപാലാണ് നായിക. അഖില്‍ നായര്‍, ജനക്‌രാജ്, അഖില്‍ ആനന്ദ്, മധു മേനോന്‍, വിശാഖ് കൃഷ്ണ, മാധുരി മോഹന്‍, സോഫിയ, ദൃശ്യ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
സോണല്‍ ഒറ്റപ്പിലാക്കില്‍, നയന്‍താര ഗോപാല്‍                                       അരുണ്‍രാജ് പൂത്തണല്‍
സാധാരണ കുടുംബത്തിലെ മാതാപിതാക്കളുടെ മകനായ വിനയ് കൃഷ്ണ ബിരുദപഠനം പൂര്‍ത്തിയാ ക്കിയശേഷം ജോലിക്കുവേണ്ടിയുള്ള അന്വേഷണത്തി ലാണ.്  പ്രണയിച്ച് വിവാഹിതനാകണമെ ന്നാണ് വിനയ് കൃഷ്ണന്റെ മോഹം. അതിനുവേണ്ടി പല പെണ്‍കുട്ടികളുടെയും പിന്നാലെ നടന്നെ ങ്കിലും അതിലെല്ലാം പരാജയപ്പെടുന്നു. അവിചാരിതമായി ചന്തയില്‍വച്ചു വയലറ്റ്  എന്ന പെണ്‍ കുട്ടിയെ യുവാവ് കണ്ടുമുട്ടുന്നു. സുന്ദരിയായ വയലറ്റിനോട് വിനയ്കൃഷ്ണക്ക് പ്രണയം തോന്നുന്നു. മുക്കുവ സ്ത്രീയുടെ മകളാണ് വയലറ്റ്. ഈ പ്രണയബന്ധത്തെ കൂട്ടുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കു ന്നെങ്കിലും വിനയ് കൃഷ്ണ പ്രണയം തുടരുന്നു. ജാതി, മതചിന്തകള്‍ക്കതീതമായി യഥാര്‍ത്ഥ പ്രണയത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു പറയുന്ന സിനിമയാണിതെന്ന് സംവിധായകന്‍ അരുണ്‍ രാജ് പൂത്തണല്‍ പറഞ്ഞു 

വയലറ്റ് എന്ന കഥാപാത്രത്തിന്റെ മുറച്ചെറുക്കനായ ക്ലീറ്റസ് ഗബ്രിയേല്‍ എന്ന വില്ലന്‍ കഥാപാത്ര ത്തെ അഖില്‍ ആനന്ദ് അവതരിപ്പിക്കുന്നു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കറുത്തമുത്ത് എന്ന സീരിയലില്‍ വില്ലന്‍ കഥാപാത്രത്തെ അഖില്‍ ആനന്ദ് അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണതുളസി എന്ന സീരിയലിലും നെഗറ്റീവ് റോളില്‍ അഭിനയിച്ചിട്ടുണ്ട്.
വിനയ്കൃഷ്ണയുടെ സുഹൃത്തായ അനീഷിനെ അഖില്‍ നായര്‍ അവതരിപ്പിക്കുന്നു. ഹാസ്യ കഥാപാത്രമാണ്. അനീഷ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലൂടെയും മറ്റും ഏറെ പ്രശസ്തനായ അഖില്‍നായര്‍ കുട്ടി അഖില്‍ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്.

വിജു വില്‍സണ്‍ എന്ന കഥാപാത്രത്തെ ജനക്‌രാജ് അവതരിപ്പിക്കുന്നു. നായക തുല്യമായ കഥാപാത്രമാണ് ജനക് രാജിന്. ശാസ്ത്രീയ നൃത്തത്തില്‍ ജനക്‌രാജിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നായകന്റെ അച്ഛനായി മധുമേനോന്‍ അഭിനയിക്കുന്നു. 2016-ല്‍ മിസ് ഹൈദ്രാബാദായി തിരഞ്ഞെടുക്കപ്പെട്ട മാധുരി മോഹന് ഈ ചിത്രത്തില്‍ നായികാ പ്രാധാന്യമുള്ള കഥാപാത്രമാണ്. വിനയ് കൃഷ്ണയുടെ അമ്മാവന്റെ മകള്‍ കാര്‍ത്തിക എന്ന കഥാപാത്രമായാണ് മാധുരി മോഹന്‍ അഭിനയിക്കുന്നത്.
അഖില്‍ നായര്‍,                                                                                                   മാധുരി മോഹന്‍ 
ചിത്രത്തിലെ നായകനായ സോണല്‍ ഒറ്റപ്പിലാക്കില്‍ കോഴിക്കോട് സ്വദേശിയാണ്. എഞ്ചിനീയറിം ഗ് വിദ്യാര്‍ത്ഥിയാണ് സോണല്‍. പുതുമുഖ നായികയായ നയന്‍താര ഗോപാല്‍ ഡിഗ്രി വിദ്യാര്‍ത്ഥി നിയാണ്. ആലുവ സ്വദേശിനിയാണ്. 

വൈറ്റ് റോസ് , റീക്രിയേറ്റര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍രാജ് പൂത്തണല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഛായാഗ്രഹണം: അപ്പു രതീഷ്. ഗാനരചന, സംഗീതം: ഷിനു ജി നായര്‍. ഗായകര്‍ : വിധുപ്രതാപ്, മൃദുല വാര്യര്‍, അഖിലാ ആനന്ദ്. മേക്കപ്പ്: കൃഷ്ണകുമാര്‍. കലാസംവിധാനം : സേതു വിജയന്‍, വസ്ത്രാലങ്കാരം: ഉമേഷ് ആറ്റുപുറം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഹരി വെഞ്ഞാറമൂട്. പി.ആര്‍.ഒ: റഹിം പനവൂര്‍. സ്റ്റില്‍സ് : സനല്‍ സര്‍ഗ്ഗം. ത്രില്‍സ് : ബ്രൂസ്‌ലി രാജേഷ്, സ്പീഡ് മോഹന്‍. കോറിയോഗ്രാഫി : ആന്റോ ചെന്നൈ. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് : വിജു വില്‍സണ്‍ എഎംപി. പ്രൊഡക്ഷന്‍ മാനേജര്‍: വിശാഖ് എഎംപി. വിതരണം : ശ്രീഹരി മൂവീസ്.

-
Views: 1759
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024