CINEMA15/01/2019

മലയാള മനസ്സ് കീഴടക്കിയ ബാലതാരം ദേവദാസ് 'കളിക്കൂട്ടുകാര്‍' നായകൻ

ayyo news service
ദേവദാസ്, നിധി
പ്രേക്ഷകരുടെ മനസ്സ് കവരുന്ന കുസൃതിച്ചിരിയും വിടര്‍ന്ന മിഴികളുമായി മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ  കുസൃതിക്കുടുക്ക ദേവദാസ് നായകനാകുന്നു. ദേവദാസിന്‍റെ പിതാവും പ്രമുഖ നടനുമായ പടിക്കല്‍ ഭാസി (രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ ഹൗസ് നിര്‍മ്മിച്ച് പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന 'കളിക്കൂട്ടുകാരി'ലാണ് ദേവദാസ് കേന്ദ്രകഥാപാത്രമാകുന്നത്. 

പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് മുന്നേറുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ പി.കെ ബാബുരാജ്  വ്യക്തമാക്കി. ആനന്ദ് (ദേവദാസ്), അഞ്ജലി(നിധി) ഇവരാണ് ഈ ഗ്രൂപ്പിന്‍റെ ലീഡേഴ്സ്. ഇവര്‍ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളും.  ആറ് പേര്‍ ചേര്‍ന്നുള്ള ഒരു ടീനേജ് ഗ്രൂപ്പിന്‍റെ കഥ മാത്രമല്ല ഈ ചിത്രം.  ക്യാമ്പസ് മൂവിയുമല്ല. മറിച്ച് ഈ പ്രായത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ചില സാമൂഹിക പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ആക്ഷനും സസ്പെന്‍സുമൊക്കെയുള്ള  ചിത്രം പൂര്‍ണ്ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണെന്നും സംവിധായകന്‍ പറയുന്നു. 
ദേവദാസ്, നിധി
ദേവദാസിന്‍റെ മാനറിസങ്ങളും വ്യക്തിവിശേഷങ്ങളും നിരീക്ഷിച്ച് ദേവദാസിനെ മാത്രം മനസ്സില്‍ കണ്ടാണ് ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയതെന്ന് തിരക്കഥാകൃത്ത് രാമു പറഞ്ഞു. യൂത്തിന് ഇഷ്ടപ്പെടുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ കൗമാരക്കാര്‍ വീട്ടില്‍നിന്ന് മാത്രമല്ല അവര്‍ സമൂഹത്തില്‍ നിന്നും ഒട്ടേറെ വെല്ലുവിളികളും പ്രിതിസന്ധികളും  നേരിടുന്നു. അതിനെയെല്ലാം അതിജീവിച്ച് മുന്നേറുമ്പോള്‍ അവര്‍ നേരിടുന്ന ചില സോഷ്യല്‍ റിയാലിറ്റികളാണ് കളിക്കൂട്ടുകാര്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് രാമു ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂരിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. തൃശ്ശൂരിന് പുറമെ വാഗമണിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്. എം ടി - ഹരിഹരന്‍ കൂട്ടുകെട്ടിലൂടെ കടന്നുവന്ന് ഒട്ടേറെ പ്രമുഖ സംവിധായകരുടെ ഒപ്പം പ്രവര്‍ത്തിച്ചുവന്ന പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കളിക്കൂട്ടുകാര്‍. 

ദേവദാസ്, നിധി, ആല്‍വിന്‍, ജെന്‍സണ്‍ ജോസ്, സ്നേഹ സനോജ്, ഭാമ, രഞ്ജി പണിക്കര്‍, സുന്ദര്‍ പാണ്ഡ്യന്‍, സലിംകുമാര്‍, ബൈജു, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, രാമു, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, വിവേക് ഗോപന്‍, സുനില്‍ സുഗത, ബിന്ദു അനീഷ്, രജനി മുരളി തുടങ്ങിയവരാണ് താരങ്ങള്‍. ഛായാഗ്രഹണം - പ്രദീപ് നായര്‍, എഡിറ്റിംഗ് - അയൂബ് ഖാന്‍, സംഗീതം- വിഷ്ണു മോഹന്‍ സിത്താര, വിനു തോമസ്, ഗാനരചന - റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍, കലാസംവിധാനം - എം. ബാവ, വസ്ത്രാലങ്കാരം - നിസാര്‍ റഹ്മത്ത്, മേക്കപ്പ് - സജി കൊരട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - എം. വി ജിജേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - നസീര്‍ കൂത്തുപറമ്പ്, ജിതേഷ് അഞ്ചുമന, സ്റ്റില്‍സ് - മോമി, സംഘട്ടനം - മാഫിയ ശശി, പ്രദീപ് ദിനേശ്, നൃത്തം - രേഖ മഹേഷ്, അബ്ബാസ്, അസോസിയേറ്റ് ഡയറക്ടര്‍ - അരുഗോപ്, സഞ്ജു അമ്പാടി, അസിസ്റ്റന്‍റ് ഡയറക്ടര്‍ - യദുകൃഷ്ണ പി.ജെ, റിതു, പി ആര്‍ ഒ - പി.ആര്‍.സുമേരന്‍ എന്നിവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
Views: 1318
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024