CINEMA20/12/2021

പ്രണയാര്‍ദ്രഗാനവുമായി സിദ് ശ്രീറാം വീണ്ടും, 'ലാല്‍ജോസി'ലെ 'സുന്ദരിപ്പെണ്ണേ'ഗാനം പുറത്ത്

Sumeran PR
സിദ് ശ്രീറാം
ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍. പുതിയ ചിത്രം ലാല്‍ജോസിലെ സുന്ദരിപ്പെണ്ണേ എന്ന പ്രണയഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം സംവിധാനം ചെയ്ത ചിത്രമാണ് ലാല്‍ ജോസ്. ജോ പോള്‍ രചിച്ച് ബിനേഷ് മണി സംഗീതം നല്‍കിയ ചിത്രത്തിലെ 'സുന്ദരിപ്പെണ്ണേ... എന്ന് തുടങ്ങുന്ന ഐറ്റം സോങ്ങാണ് ഇപ്പോള്‍ തരംഗമാകുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ലാല്‍ജോസിന്റെ പേര് തന്നെയാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍ എന്നത് സിനിമയുടെ പുതുമയാണ്. ഒട്ടേറെ വെബ്‌സീരീസുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ചിത്രത്തിലെ നായകന്‍. പുതുമുഖ നടി ആന്‍ഡ്രിയ ആന്‍ നായികയും. നിര്‍മ്മാണം ഹസീബ് മേപ്പാട്ട്, പി ആര്‍ ഒ പി ആര്‍ സുമേരന്‍.
Views: 739
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024