അവശ്യസാധനങ്ങൾ
ഉണങ്ങിയ തേങ്ങ ചിരകിയത് - മൂന്നു കപ്പ് (ഒരു കപ്പ് കോട്ടിങ്ങിന്)
കണ്ടന്‍സ്ഡ് മില്‍ക്ക് - 200 ഗ്രാം
നുറുക്കിയ ബദാം - മൂന്നു ടീസ്പൂണ്‍ (അലങ്കരിക്കാനും)
ഏലയ്ക്കാ പൊടി - ഒരു ടീസ്പൂണ്‍
പാകവിധം
അല്‍പം ചൂടായ പാനില്‍ കണ്ടന്‍സ്ഡ് മില്‍ക് ഒഴിക്കുക ഒപ്പം തന്നെ തയ്യാറാക്കി വെച്ച രണ്ട് കപ്പ് ചിരകിയ തേങ്ങ ഇടുക. ആ തേങ്ങ നന്നായി മിക്‌സ് ആകുന്നത് വരെ ഇളക്കികൊണ്ടിരിക്കുക. അതിലേക്ക് നുറുക്കിയ ബദാമും ഏലയ്ക്കാപൊടിയും ചേര്‍ത്ത് ഒന്നു കൂടി മിക്‌സ് ചെയ്ത് എടുക്കുക. ഈ മിശ്രിതം ആവശ്യാനുസരണം ഉരുട്ടി എടുക്കാം. ഉരുട്ടി എടുത്ത തേങ്ങ ലഡു കവറിങ്ങിനായി ചിരകി വെച്ച തേങ്ങയില്‍ ഒന്ന് ഉരുട്ടിയെടുക്കാം. തേങ്ങാ ലഡു തയ്യാര്‍. ഇതിന് മുകളില്‍ ബദാം വെച്ച് അലങ്കരിക്കാം. (മിശ്രിതം ചൂടായിരിക്കുമ്പോള്‍ തന്നെ ഉരുട്ടി എടുക്കാന്‍ ശ്രദ്ധിക്കണം).