അവശ്യ സാധനങ്ങള്‍
നാരങ്ങ ഒന്ന്
പഞ്ചസാര സിറപ്പ് രണ്ട് ടേബിള്‍ സ്പൂണ്‍
പച്ചമുളക് ഒന്ന്
ഇഞ്ചി നീര് അര ടീസ്പൂണ്‍
കശകശ അര ടീസ്പൂണ്‍
സോഡ ഒരു ഗ്ലാസ്സ്
ഐസ് പൊടിച്ചത് ഒരു കപ്പ്
തയ്യാര്‍ വിധംഒരു വൃത്തിയുള്ള ജാറില്‍ പഞ്ചസാര സിറപ്പ്, സോഡ എന്നിവ ഒഴിയ്ക്കുക. നാരങ്ങ മുറിച്ച് ചെറുതായി പിഴിഞ്ഞ് ജാറിലിട്ട് ഇഞ്ചി നീര്, കശകശ, ഐസ് പൊടിച്ചത് എന്നിവയും ചേര്‍ത്ത് നന്നായി 20-30 സെക്കന്റ് കുലുക്കുക. ശേഷം സ്വാദിഷ്ടവും ആരോഗ്യദായകവുമായ സര്‍ബത്ത് ഗ്ലാസ്സില്‍ പകര്‍ന്ന് കുടിക്കുക.