Mobirise Website Builder v4.9.3
FOOD21/05/2020

കൊറോണക്കാലത്ത്‌ രുചിയേറുംവിഭവങ്ങളുമായി വൈശാഖ്‌ രാജഗോപാല്‍ ശ്രദ്ധേയനാകുുന്നു

Rahim Panavoor
വൈശാഖ്‌ രാജഗോപാല്‍
കോവിഡ് അതിവ്യാപനത്തില്‍ കേരളക്കരയാകെ ലോക്ഡൗണില്‍ കഴിയുമ്പോള്‍ രുചിയേറിയ വിഭവങ്ങളുമായി എറണാകുളം കടവന്ത്രയിലെ പൊന്നേത്ത് ടെമ്പിള്‍ റോഡിലുള്ള കപ്പേം പുട്ടും എന്ന ഹോട്ടല്‍ ശ്രദ്ധേയമാകുുന്നു. ചെങ്ങന്നൂര്‍ സ്വദേശി വൈശാഖ്‌ രാജഗോപാല്‍ നടത്തുന്ന കപ്പേം പുട്ടും എന്ന കടയില്‍ നിന്നും ഓണ്‍ലൈന്‍ ബുക്കിംഗിലൂടെകിട്ടുന്ന കപ്പ ബിരിയാണി, പൊതിച്ചോറ്, മുട്ടകപ്പ എന്നീ വിഭവങ്ങളാണ് മറക്കാനാവാത്ത അനുഭൂതിയായി ജനഹൃദയങ്ങളിലേക്ക് എത്തിയത്. തനതായ നാടന്‍ ശൈലിയിലൂടെ തയ്യാറാക്കുന്ന കാന്താരി ചിക്കന്‍, ചിക്കന്‍ തേങ്ങകൊത്ത്, കപ്പയും പോട്ടിയും, ബീഫ്‌കോക്കനട്ട്, പഴംപൊരിയും ബീഫും എന്നിവയാണ് കപ്പേം പുട്ടും എന്ന നാടന്‍ കടയിലെ ഇഷ്ടവിഭവങ്ങള്‍. സിനിമാതാരങ്ങളായ സനൂഷ, ജ്യോതിര്‍മയി, ബിനീഷ് ബാസ്റ്റിന്‍ എിന്നിവരും മറ്റു സിനിമാസാങ്കേതിക പ്രവര്‍ത്തകരും ഈ നാടന്‍രുചി അനുഭവിച്ചറിഞ്ഞവരാണ്. മലയാളത്തിന്റെ അഭിമാനതാരമായ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വീട്ടിലേക്ക് ഓര്‍ഡര്‍വന്നത് ഇന്നും മറക്കാനാവാത്ത ഓര്‍മ്മയായി വൈശാഖ് മനസ്സില്‍സൂക്ഷിക്കുുന്നു. തന്റെഇഷ്ടതാരത്തിന്റെ തേവരയിലുള്ള വീട്ടിലേക്ക് ഓര്‍ഡര്‍ അയച്ചത് തന്റെ സ്‌നേഹവും ആരാധനയും കൂട്ടി ചേര്‍ത്താണ് എന്ന് വൈശാഖ് പറയുന്നു. മംഗലാപുരത്ത്‌ ഹോട്ടല്‍ മാനേജ്‌മെന്റ് പൂര്‍ത്തിയാക്കിയശേഷം 8 വര്‍ഷംദുബായില്‍ ജോലിചെയ്ത വൈശാഖ് പിന്നീട് താജ്. ലീലകോവളം, റാഡിസണ്‍,ബ്ലു എന്നി സ്റ്റാര്‍ഹോട്ടലുകളില്‍ മാനേജര്‍ ജോലി നോക്കിയതിനു ശേഷമാണ് തന്റെ സംരംഭമായകപ്പേം പുട്ടും എന്ന തനത് നാടന്‍ വിഭവങ്ങള്‍ നല്‍കുന്ന ഹോട്ടലിന് തുടക്കംകുറിച്ചത്. 'മറ്റൊരാള്‍ക്ക് ആഹാരം നല്‍കുമ്പോഴല്ല. നാം നല്‍കുന്ന ഭക്ഷണം വയറും മനസ്സും ഒരുപോലെ നിറയ്ക്കുമ്പോഴാണ് തന്റെ കര്‍മ്മം അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തുത്' എ്ന്ന്‍ വൈശാഖ് പറയുന്നു.
Views: 3891
SHARE
CINEMA
NEWS
P VIEW
HEALTH
OF YOUTH
L ONLY