ചേരുവകൾ ബസ്മതി അരി ഒരു കിലോ കോഴി ഇറച്ചി ഒരു കിലോ സവാള കനം കുറഞ്ഞു അരിഞ്ഞത് അര കപ്പ് നെയ്യ് 250 ഗ്രാം ഗ്രാമ്പൂ നാലെണ്ണം ചെറുതാക്കിയ കറുക പട്ട നാല് കഷണങ്ങള്‍ ഏലക്ക മൂന്ന് എണ്ണം അണ്ടിപ്പരിപ്പ് 10 എണ്ണം കിസ്മിസ് ഒരു ടേബിൾ സ്പൂണ്‍ വെള്ളം ആവശ്യത്തിന് ഉപ്പ് പാകത്തിന് പച്ചമുളക് 100 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ടു ടേബിൾ സ്പൂണ്‍ മല്ലിയില,പുതിനയില ചെറുതായി അരിഞ്ഞത് മൂന്ന് ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് രണ്ടു ടേബിള്‍സ്പൂണ്‍ കസ് കസ് പേസ്റ്റ് രണ്ടു ടേബിള്‍സ്പൂണ്‍ തൈര് ഒരു കപ്പ ഏലക്ക നാലെണ്ണം ജാതിക്ക കാല്‍ കഷണം ജാതിപത്രി ഒരു ടേബിള്‍സ്പൂണ്‍ ഗ്രാമ്പൂ നാലെണ്ണം പട്ട ഒരെണ്ണം പെരുംജീരകം ഒരു ടേബിള്‍സ്പൂണ്‍ (ബിരിയാണി മസാല കൂട്ടിനായി ഇവ നന്നായി പൊടിച്ചെടുക്കുക) മുട്ട പുഴുങ്ങിയത് രണ്ടെണ്ണം ഉപ്പ് പാകത്തിന് മഞ്ഞള്‍ പൊടി അര ടി സ്പൂണ്‍ മുളക് പൊടി ഒരു ടി സ്പൂണ്‍ ഉപ്പ് പാകത്തിന് കറി വേപ്പില ഒരു തണ്ട് മല്ലിയില അരിഞ്ഞത് ആവിശ്യത്തിന്തയ്യാർ വിധംചിക്കന് മഞ്ഞള്‍ ,മുളക് പൊടി, ഉപ്പ് ഇവ തേച്ച് പിടുപ്പിച്ചു അര മണിക്കൂര്‍ മാറ്റി വെക്കുക .തുടർന്ന് ബിരിയാണി അരി നെയില്‍ വറുത്തു ആവശ്യമായ ഉപ്പും വെള്ളവും കറുക പട്ടയും ഏലക്ക,ഗ്രാമ്പൂവും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം, അരി പകുതി വേവാകുമ്പോള്‍ വാര്‍ത്തെടുതത് ഒരു പരന്ന പത്രത്തില്‍ നിരത്തി തണുക്കാന്‍ വെക്കുക. തുടർന്ന് ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ അണ്ടിപ്പരിപ്പ്,കിസ്മിസ് ഇവ വറുത്തു കോരുക . അതെ നെയ്യില്‍ തന്നെ പകുതി സവാള നല്ല കരുകരുപ്പായി വറക്കുക. മാറ്റി വെച്ച ശേഷം ആവശ്യമെങ്കില്‍ കുറച്ചു നെയ്യ് കൂടി ചേര്‍ത്ത് മരിനറ്റ് ചെയ്ത ചിക്കന്‍ വറുത്തു മാറ്റുക. അതെ നെയ്യില്‍ ബാക്കി സവാള വഴറ്റുക .
ഒരു ബിരിയാണി ചെമ്പില്‍ അല്പം നെയ്യ് ഒഴിച്ച് അതില്‍ സവാള വഴട്ടിയത് ,കോഴിയിറച്ചി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മല്ലി പുതിനയില പേസ്റ്റ് ,നാരങ്ങ നീര് ,കറി വേപ്പില ,മല്ലി അരച്ചത് ,പോപ്പി സീഡ് അരച്ചത് ,തൈര് ,ബിരിയാണി മസാല പൊടിച്ചതില്‍ പകുതി ,പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കണം .ഇതു ചെറിയ തീയില്‍ വേവാന്‍ അനുവദിക്കുക .ചിക്കന്‍ പാകത്തിന് വെന്തു കഴിയുമ്പോള്‍ തീ അണക്കുക.
ഇതിനു മുകളില്‍ വെന്ത ചോറില്‍ പകുതി നിരത്തുക .ഇതിനു മീതെ വറുത്തു കോരിയ സവാള ,അണ്ടിപ്പരിപ്പ്,എന്നിവയും ബാക്കി ബിരിയാണി മസാല പൊടിയും വിതറുക .ഇതിനു മീതെ ബാക്കി ചോറ് നിരത്തുക . സവാള വഴറ്റിയ നെയ്യ് ഇതിനു മുകളില്‍ ഒഴിക്കുക .ചെമ്പ് ,അടപ്പ് കൊണ്ട് അടക്കുക ആവി പുറത്തു പോകാതിരിക്കാന്‍ വേണ്ടി അടപ്പിന് ചുറ്റും മൈദാ മാവ് കുഴച്ചു ഒട്ടിക്കുക .15 മിനുട്ട് വേവിക്കുക . ഇതിനുശേഷം അടപ്പ് തുറന്നു എല്ലാം കൂടി ഇളക്കി മുകളില്‍ മുട്ട പുഴുങ്ങി യതും മല്ലിയിലയും തൂവി ചൂടോടു കൂടി ഉപയോഗിക്കാം .