തിരുവനന്തപുരം:ഒരു രണ്ടാം ക്ലാസ് വിദ്യാർഥിയോട് മങ്ങാപ്പഴം കൊടുത്തിട്ട് അത് തിന്നാൻ പറഞ്ഞപ്പോൾ ആ കുട്ടി തിരിച്ചു ചോദിച്ചു, അരിഞ്ഞു കഷ്ണങ്ങൾ ആക്കാതെ എങ്ങനെ തിന്നുമെന്ന്. ആ മാങ്ങ അവൻ കടിച്ചു തിന്നുമോ എന്ന് അറിയുന്നതിന് വേണ്ടിയാണ് മാങ്ങ കൊടുത്തത്. കടയിൽ നിന്ന് വാങ്ങുന്ന മാങ്ങ അവനു രക്ഷകർത്താക്കൾ മുറിച്ചേ നൽകിയിട്ടുള്ളൂ . അങ്ങനെയല്ലാതെ ഇതുവരെ കഴിച്ചിട്ടില്ല. കീടനാശിനി പുരണ്ട മാങ്ങയുടെ തോട്ചെത്തിക്കളായാതെ എങ്ങനെയാണ് രക്ഷകര്ത്താക്കൾ അവനോടു കടിച്ചു തിന്നാൻ പറയുക. അതുകൊണ്ട് തന്നെ ഒരു മാങ്ങ കൈയിൽ കിട്ടിയപ്പോൾ അച്ഛനമ്മ മാരുടെ മുന്നിൽ വച്ച് ആ ചോദ്യം അവൻ ഉന്നയിച്ചതും.
പ്രസ് ക്ലബിൽ നടന്ന ജൈവ ജീവന ജാഗ്രത യജ്ഞത്തിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചു നടത്തിയ ഒരു കളിയിലാണ് രസകരമായ നിമിഷങ്ങൾ അരങ്ങേറിയത്. നന്ദിയോട് ഗ്രാമ പഞ്ചായത്ത് കൃഷി ഓഫിസർ എസ്.ജയകുമാര് നയിച്ച ജൈവകൃഷിപാഠം പകര്ന്നു നല്കുന്നതിലേക്കായി നടത്തിയ കളിക്കിടയിലായിരുന്നു അത്. തുടർന്ന് ജയകുമാറിന്റെ ആജ്ഞയിൽ ഞെട്ടറ്റ് വീണ സ്വാദിഷ്ടമായ ജൈവ മാമ്പഴം ആദ്യമായി ആ കുട്ടി കടിച്ചു വലിച്ചു തിന്നു.
തുടർന്ന് ഡോ.അനിൽകുമാർ വളർത്തു മൃഗങ്ങളുടെ ജൈവതീറ്റയുടെ പാഠം പകര്ന്നു നല്കി. പളേളരികമ്മ്യൂണിക്കേഷൻസും തിരുവനന്തപുരം പ്രസ് ക്ലബ്ബും സംയുക്തമായി നടത്തിയ പരിപാടിയിൽ നന്ദിയോട് ഗ്രാമപഞ്ചായത്ത് ജൈവ കര്ഷക കൂട്ടം ജൈവഗ്രാമ കാഴ്ചകൾ,
ജൈവചന്ത ജൈവഭക്ഷണം എന്നിവയും ഒരുക്കിയിരുന്നു. ഇന്നത്തെ പരിപാടിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ജൈവ ചിന്തകളും ഒപ്പം ജൈവ ചന്തകളുടെ മഹത്വവും നഗരവാസികൾക്ക് പകര്ന്നു നൽകുവാൻ എല്ലാ ശനിയാഴ്ചയും ജൈവ ചന്ത ഒരുക്കുവാൻ പളേളരി കമ്മ്യൂണിക്കേഷൻസും പ്രസ് ക്ലബും ധാരണയിൽ എത്തിയിട്ടുണ്ട്.
പളേളരി കമ്മ്യൂണിക്കേഷൻസ് ചീഫ് ജനറൽ മാനേജർ എം പി ലോകനാഥ് ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ. പ്രസ് ക്ലബ് പ്രസിഡന്റ് അജിത്,സെക്രട്ടറി എസ് എൽ ശ്യാം എന്നിവര് സംസാരിച്ചു. പളേളരി കമ്മ്യൂണിക്കേഷൻസ് മാനേജിങ്ങ്
അജിത്,ജ്യോതി പ്രകാശ്പാർട്ട്നർ ജ്യോതി പ്രകാശ് സന്നിഹിതനായിരുന്നു. ജൈവ ജീവന ജാഗ്രതാ യജ്ഞത്തിന്റെ കീഴിൽ ജൈവകൃഷി പരിപാലനം,വൃക്ഷതൈ നടീൽ-പരിപാലനം,ഔഷധച്ചെടി വളർത്തൽ,ജൈവ ഭക്ഷണ വ്യാപനം എന്നിവയാണ് പളേളരി കമ്മ്യൂണിക്കേഷൻസ് ലക്‌ഷ്യം വയ്ക്കുന്നത്.