അവശ്യ സാധനങ്ങള്‍
ഈന്തപ്പഴം കാല്‍ കപ്പ്
പാല്‍ മുക്കാല്‍ ലിറ്റര്‍
പഞ്ചസാര രണ്ട് ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂണ്‍
ബദാം, പിസ്ത അലങ്കരിയ്ക്കാന്‍
ഐസ് പൊടിച്ചത് ഒരു കപ്പ്
തയ്യാര്‍ വിധംഈന്തപ്പഴത്തിന്റെ കുരുവും പുറംഭാഗത്ത് പൊളിഞ്ഞു നില്‍ക്കുന്ന തൊലിയും നീക്കം ചെയ്തതിനു ശേഷം. ഇതിൽ പാലൊഴിച്ചു പഞ്ചസാരയും ഇട്ട് ജ്യൂസറിൽ അടിച്ചെടുക്കുക. എന്നിട്ട് ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കുക. ശേഷം അതിനെ ഒരു ഗ്ലാസ്സിൽ പകർന്നു പൊടിച്ച ഐസ് ചേര്‍ത്ത് ബദാം, പിസ്ത എന്നിവ കൊണ്ട് അലങ്കരിച്ചാൽ റംസാൻ നോമ്പുകാലത്ത് ഉന്മേഷം പകരുന്നതും സ്വാദിഷ്ടവുംമായ ഡേറ്റ്‌സ് മിൽക്ക് ഷേക്ക് ഞൊടിയിടയിൽ തയ്യാർ.