ചേരുവകള്‍
ഓറഞ്ച്( തൊലികളഞ്ഞ് അരിഞ്ഞത്) നാലെണ്ണം
മാവ് ഒരു കപ്പ്
പാല് കുറുക്കിയത് അര ലിറ്റർ
ഓറഞ്ച് ജ്യൂസ് ഒരു കപ്പ്
പാല്‍പൊടി ഒരു കപ്പ്
കശുവണ്ടി, ബാദാം, പിസ്ത അരിഞ്ഞത് രണ്ട് ടേബിള്‍സ്പൂണ്‍
നെയ്യ് അര കപ്പ്
ഏലക്ക പൊടി ഒരു ടീസ്പൂണ്‍
പഞ്ചസാര ഒന്നര കപ്പ്
തയ്യാര്‍ വിധം
ഓറഞ്ച് തൊലി കുരു നാര് എന്നിവ കളഞ്ഞെടുക്കുക. അതിന് ശേഷം ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കുക. ഇതിലേക്ക് മാവ്, പാല് കുറുക്കിയത്, പഞ്ചസാര, പാല് പൊടി എന്നിവ അതിലേക്ക് പകർന്ന് നല്ല മണം വരുന്നത് വരെ ഇളക്കുക. ഒപ്പം തന്നെ അതിലേക്ക് ഓറഞ്ച് ജ്യൂസ്, വേര്‍തിരിച്ചെടുത്ത ഓറഞ്ച് അല്ലികള്‍, കശുവണ്ടി, ബാദാം, പിസ്ത അരിഞ്ഞത് എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കുക. നല്ല കട്ടിയായാല്‍ പാല് ചേര്‍ക്കുക. മയം വന്നു കഴിഞ്ഞാല്‍ ഏലയ്ക്കാ പൊടി കൂടി ചേര്‍ത്തിട്ട് തീ അണയ്ക്കുക. ഒരു പ്ലേറ്റില്‍ നെയ് പുരട്ടിയതിന് ശേഷം അതിലേക്ക് പകരുക. തണുത്തതിന് ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക. സ്വാദിഷ്ഠമാര്‍ന്ന ഓറഞ്ച് ബര്‍ബി തയ്യാര്‍.