FOOD06/10/2015

സദ്യക്ക് രുചിപകരും പൈനാപ്പിൾ പ്രഥമൻ

M.Abdul Rasheed (Chief Cook, KTDC Mascot Hotel & Vegitable artist)
അവശ്യസാധനങ്ങൾ

   പൈനാപ്പിൾ തൊലി കളഞ്ഞ് കഷ്ണങ്ങൾ ആക്കിയത്           ഒരു കപ്പ്
   വെള്ളം                                                                                     ആവിശ്യത്തിന്
   നെയ്യ്                                                                                        മൂന്നു  ടേബിൾ സ്പൂണ്‍
   പഞ്ചസാര                                                                                രണ്ടര  കപ്പ്‌
   ചൗവ്വരി                                                                                    കാൽ കപ്പ്
   പൈനാപ്പിൾ എസെൻസ്                                                       നാല് തുള്ളി (വേണമെങ്കിൽ മാത്രം)

തയ്യാർവിധം


പൈനാപ്പിള്‍ പകുതി പഞ്ചസാരയും പാകത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക.  ചൌവ്വരി അരക്കപ്പ് പഞ്ചസാരയും വെള്ളവും ഒഴിച്ച് വേവിച്ച് വാങ്ങുക. മറ്റൊരു  പാത്രത്തില്‍ നെയ്യ് ചൂടാകുമ്പോള്‍ ചൌവ്വരിയും പൈനാപ്പിളും ചേര്‍ത്ത് വഴറ്റി കുറച്ച് വെള്ളമൊഴിച്ച് തിളപ്പിക്കുക.പായസത്തില്‍ ബാക്കി പഞ്ചസാരയും ചേര്‍ത്ത് ചെറിയ തീയില്‍ കുറുക്കിയെടുക്കുക.ആവിശ്യമെങ്കിൽ അണ്ടിപ്പരിപ്പും,ഉണക്ക മുന്തിരിയും നെയ്യിൽ വറുത്ത് ചേര്ക്കാം. അടുപ്പില്‍ നിന്നിറക്കി പൈനാപ്പിള്‍ എസന്‍സ് ചേര്‍ത്ത് തണുപ്പിച്ചോ ചൂടോടു കൂടിയോ വിളമ്പാം. 
Views: 2534
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024