അവശ്യസാധനങ്ങൾ
നന്നായി പൊടിച്ച അരിപ്പൊടി ഒരു കപ്പ്
ചൂടുവെള്ളം ആവിശ്യത്തിന്
പാൽ ഒരു ലിറ്റർ
പഞ്ചസാര ഒരു കപ്പ്തയ്യാർവിധംഅട ഉണ്ടാക്കുന്നതിനായി അരിപ്പൊടിയിൽ ആവിശ്യത്തിന് വെള്ളമൊഴിച്ച് നന്നായി കുഴച്ചെടുക്കുക ശേഷം കുഴച്ചെടുത്ത മാവ് വാഴയിലയിലോ അലുമിനിയം ഫോയിലിലോ കനംകുറച്ച് പരത്തി 10 മിനുട്ട് ആവിയിൽ വേവിക്കുക. എന്നിട്ട് ഒരു പാത്രത്തിൽ പാൽ തിളപ്പിച്ച് അതിൽ പഞ്ചസാര ചേര്ത്ത് കുറുകുന്നതുവരെ നന്നായി ഇളക്കുക. ശേഷം വേവിച്ച അട ഇലയിൽ നിന്ന് മാറ്റി ചെറു കഷ്ണങ്ങളാക്കുക. അവ നേരത്തെ തിളപ്പിച്ച് കുറുകിയ പാലിലേക്കു തട്ടി അൽപ സമയം കൂടി പാൽ ഇളക്കിയ ശേഷം തീ അണക്കുക. ആവിശ്യമെങ്കിൽ അണ്ടിപ്പരിപ്പും,ഉണക്ക മുന്തിരിയും നെയ്യിൽ വറുത്ത് ചേര്ക്കാം. സാധാരണ മറ്റൊന്നും ചേർക്കാറില്ല. ഇനി നിങ്ങളുടെ ഇഷ്ട പാലട പ്രഥമൻ ചൂടോടെയോ തണുപ്പിച്ചോ വിളമ്പാവുന്നതാണ്. (പാലട കടകളിൽ നിന്ന് പാക്കറ്റിൽ വാങ്ങാൻ കിട്ടും).