FOOD10/02/2016

ആറ്റുകാൽ പൊങ്കാലനേർച്ചയിലെ ഒരു പ്രധാന വിഭവമായ തെരളി അപ്പം(വയണയില അപ്പം )

ayyo news service
ചേരുവകൾ


അരിപൊടി(വറുത്തത് )                – 2 കപ്പ്

ശര്‍ക്കര (ചീകിയത്)                     – ഒന്നര കപ്പ്

ഞാലിപൂവന്‍ പഴം                        – 3 – 4 എണ്ണം

തേങ്ങ ചിരവിയത്                        – അര കപ്പ്

വയണയില                                  – ആവശ്യത്തിന്

ഏലക്ക പൊടിച്ചത്                      – 1 ടി സ്പൂണ്‍

ജീരകം പൊടി                              – അര ടി സ്പൂണ്‍

ഓലക്കാല്‍                                   – ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായത്


തയ്യാർ വിധം
 

ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ) . ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോള്‍ അതിലുള്ള കല്ല് നീങ്ങി കിട്ടും .  ശേഷം അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക . ഒരു ബൌളില്‍ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക .(ചപ്പാത്തി മാവിനെക്കള്‍ അല്പം കൂടി അയവായി ) . തുടർന്ന്  ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക . കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക . ഇങ്ങനെ 20 – 25 കുമ്പിള്‍ ഉണ്ടാക്കാന്‍ പറ്റും ഇത് ഇഡലി പാത്രത്തിന്റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക. സ്വാദിഷ്ടമായ തെരളി അപ്പം തയാര്‍.  ഇത് ആറ്റുകാൽ പൊങ്കാലനേർച്ചയിലെ ഒരു പ്രധാന വിഭവമാണ്.


Views: 3890
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024